Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (27-01-2022)

January 27, 2022
1 minute Read
todays news headlines jan 27

കൊവിഡ് തീവ്ര വ്യാപനം; നാല് ജില്ലകൾ കൂടി സി കാറ്റ​ഗറിയിൽ ( todays news headlines jan 27 )

സംസ്ഥാനത്തെ കൊവിഡ് അതിരൂക്ഷ വ്യാപനത്തെ തുടർന്ന് വിവിധ ജില്ലകളിലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കൂടുതൽ ജില്ലകളെ സി ക്യാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം.

പ്രതിരോധം പഞ്ചായത്ത് തലത്തിൽ; സമൂഹ അടുക്കള വീണ്ടും; ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ യോഗത്തിൽ പറഞ്ഞു.

ലോകായുക്ത ഭേദഗതി 22 വര്‍ഷം മുന്‍പ് വിശദമായി ചര്‍ച്ച ചെയ്ത് തള്ളിയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

ലോകായുക്ത ഭേദഗതി മുന്‍പ് നിയമസഭ ചര്‍ച്ച ചെയ്തു തള്ളിയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 1999 ഫെബ്രുവരി 22നാണ് ലോകായുക്ത ഭേദഗതി നിയമസഭ ചര്‍ച്ച ചെയ്തു തള്ളിയത്.

കോഴിക്കോട് ഇരട്ടസ്ഫോടന കേസ്; തടിയന്റവിട നസീറിനെ കോടതി വെറുതെ വിട്ടു

എൻഐഎക്ക് കടുത്ത തിരിച്ചടി നൽകി കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്.

ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതി; ഓര്‍‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷം

ലോകായുക്ത ഓര്‍‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷം. ലോകായുക്തയുടെ പല്ലും നഖവും ഓടിച്ചുകളയുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നിയമമന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധം, ഭരണഘടനാ വിരുദ്ധമെന്ന വാദം തെറ്റാണ്. ഒരു നിയമം ഭരണഘടനാ വിരുദ്ധമെന്ന് പറയാനുള്ള അവകാശം കോടതിക്ക് മാത്രമാണ്.

ഗൂഢാലോചന കേസ്; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹർജി പരിഗണിക്കൽ ബുധനാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ്റെ ആവശ്യപ്രകാരമാണ് ഹർജി മാറ്റിവച്ചത്. പ്രതികളെ അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

തേഞ്ഞിപ്പലം പോക്സോ കേസിൽ ഇരയുടെ പ്രതിശ്രുത വരൻ 24നോട്

തേഞ്ഞിപ്പലം പോക്സോ കേസിൽ ഇരയുടെ പ്രതിശ്രുത വരൻ 24നോട്. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് ഫോണിൽ സംസാരിച്ചിരുന്നെന്നും മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് 24നോട് പറഞ്ഞു. ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടാകാറ്. മറ്റ് പ്രശ്നങ്ങൾ ഇരുവർക്കും ഇടയിൽ ഇല്ലായിരുന്നെന്നും യുവാവ് പറഞ്ഞു. അതേസമയം ഗുരുതര ആരോപണങ്ങളുമായി ഇരയുടെ അമ്മ രംഗത്ത് എത്തി. പ്രതിശ്രുതൻ വരൻ കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും യുവാവിന് എതിരെ പൊലീസ് കേസ് എടുക്കണമെന്നും അമ്മ 24 നോട് പറഞ്ഞു. 24 എക്സ്ക്ലൂസീവ് .

രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ; 573 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,384 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമായി രാജ്യത്ത് മൂന്ന് ലക്ഷത്തിൽ താഴെ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 573 പേർ ഇന്നലെ മരണമടഞ്ഞു. 19.5 ആണ് പോസിറ്റിവിറ്റി നിരക്ക്. 3,06,357 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 22,02,472 പേർ നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരാണ്.

Story Highlights : todays news headlines jan 27

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top