Advertisement

വാതുവെപ്പ് നിയമലംഘനം; ബ്രെൻഡൻ ടെയ്‌ലർക്ക് മൂന്നര വർഷം വിലക്ക്

January 28, 2022
2 minutes Read

സിംബാബ്‌വെയുടെ മുൻ ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്‌ലറെ വിലക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. മൂന്നര വർഷത്തേക്കാണ് ടെയ്‌ലറെ ഐസിസി വിലക്കിയിരിക്കുന്നത്. വാതുവെപ്പിനായി ഇന്ത്യൻ വ്യവസായി സമീപിച്ചിരുന്നെന്നും അത് ഐസിസിയോട് വെളിപ്പെടുത്തിയില്ലെന്നും കഴിഞ്ഞ ദിവസം ടെയ്‌ലർ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

2019 ഒക്ടോബറിലാണ് ഇന്ത്യൻ വ്യവസായി ടെയ്‌ലറെ സമീപിച്ചത്. സിംബാബ്‌വെയിൽ ടി-20 ടൂർണമെൻ്റ് ആരംഭിക്കാനെന്ന വ്യാജേന എത്തിയ ഇയാൾ 15,000 ഡോളറും നൽകി. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ഏറെ കാലമായി ശമ്പളം നൽകിയിരുന്നില്ല. അതിനാൽ ടെയ്‌ലർ ഈ പണം സ്വീകരിച്ചു. തുടർന്ന് വ്യാപാരി ടെയ്‌ലർക്ക് കൊക്കൈൻ നൽകി. അത് ടെയ്‌ലർ ഉപയോഗിച്ചു. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്താണ് വ്യവസായി ടെയ്‌ലറോട് വാതുവെക്കാൻ ആവശ്യപ്പെട്ടത്. വാതുവെക്കാമെന്ന് സമ്മതിച്ചെങ്കിലും താൻ അത് ചെയ്തില്ലെന്നും ടെയ്‌ലർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അടുത്തിടെയാണ് ടെയ്‌ലർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം അദ്ദേഹം പാഡഴിക്കുകയായിരുന്നു. 34കാരനായ താരം സിബാബ്‌വെയ്ക്കായി കളിച്ച ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. 2004ൽ ദേശീയ ജഴ്സിയണിഞ്ഞ താരം 204 ഏകദിന മത്സരങ്ങളിൽ നിന്നായി 6677 റൺസാണ് നേടിയിട്ടുള്ളത്. 24 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 2320 റൺസ് നേടിയ താരം 45 ടി-20കളും ദേശീയ ജഴ്സിയിൽ കളിച്ചു. 934 റൺസാണ് ടി-20യിൽ താരത്തിൻ്റെ സമ്പാദ്യം. സൺറൈസേഴ്സ് ഹൈദരാബാദ് അടക്കം ലോകത്തെ വിവിധ ടി-20 ലീഗുകളിലെ ടി-20 ടീമുകളിൽ കളിച്ചിട്ടുണ്ട്.

Story Highlights : Brendan Taylor Banned By ICC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top