Advertisement

‘ഫൈറ്റ് ക്ലബ്’ ക്ലൈമാക്സ് തിരുത്തി ചൈന (സ്പോയിലർ അലേർട്ട്)

January 28, 2022
Google News 3 minutes Read

ഇതിഹാസ സംവിധായകൻ ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഫൈറ്റ് ക്ലബ് എന്ന സിനിമയുടെ ക്ലൈമാക്സ് തിരുത്തി ചൈന. എഡ്‌വാർഡ് നോർട്ടൺ അവതരിപ്പിച്ച കഥാപാത്രം തൻ്റെ അപരവ്യക്തിത്വമായ ടെയ്‌ലർ ഡർഡനെ (ബ്രാഡ് പിറ്റ്) കൊലപ്പെടുത്തുന്നതും വായ്പാസംബന്ധിയായ രേഖകൾ നശിപ്പിക്കുന്നതിനായി കെട്ടിടങ്ങൾ ബോംബ് വച്ച് തകർക്കുന്നതുമായിരുന്നു സിനിമയുടെ ക്ലൈമാക്സ്. ഈ ക്ലൈമാക്സ് ആണ് ചൈന തിരുത്തിയിരിക്കുന്നത്.

കെട്ടിടങ്ങൾ ബോംബ് വച്ച് തകർക്കുന്നതിനു ചൈനയിൽ സിനിമ അവസാനിക്കുകയാണ്. തുടർന്ന് ഒരു സന്ദേശം കൂടി എഴുതിക്കാണിക്കുന്നുണ്ട്. കുറ്റവാളികളെയെല്ലാം അധികൃതർ പിടികൂടിയെന്നും ഡർഡനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നുമാണ് സന്ദേശം. കൽട്ട് പദവി നേടി, ലോകം മുഴുവൻ ആരാധകരുള്ള ഒരു ക്ലാസിക് സിനിമയുടെ ക്ലൈമാക്സ് തിരുത്തിയ നടപടിക്കെതിരെ കനത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

1996ൽ ചക്ക് പലാന്യുക് എഴുതിയ നോവൽ ആണ് അതേ പേരിൽ സിനിമ ആയത്. അദ്ദേഹവും ചൈനയുടെ സെൻസറിംഗിനെതിരെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ രംഗത്തുവന്നു. തങ്ങൾക്കനുസൃതമായി പലതരത്തിലുള്ള ക്ലൈമാക്സുകളും ട്വിറ്റർ ആരാധകർ പങ്കുവെക്കുന്നുണ്ട്.

1999ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ഫൈറ്റ് ക്ലബ്. എഡ്വാർഡിനും ബ്രാഡിനുമൊപ്പം ഹെലെന കാർട്ടർ, മീറ്റ് ലോഫ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിട്ടു. റിലീസ് സമയത്ത് ബോക്സോഫീസിൽ അത്ര വിജയം വരിക്കാതിരുന്ന സിനിമ ഹോം വിഡിയോ റിലീസിനു ശേഷമാണ് പ്രശസ്തമാകുന്നത്.

Story Highlights : China Fight Club New Ending

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here