ഗോവ തെരെഞ്ഞെടുപ്പ്; ‘തൃണമൂല്‍ വിടില്ല, എന്റെ സീറ്റില്‍ ഒരു സ്ത്രീ മത്സരിക്കട്ടെ’; ലൂയിസിഞ്ഞോ ഫലേറോ

ഗോവ, ഫട്ടോര്‍ഡയില്‍ നിന്ന് മത്സരിക്കില്ല, പകരം ഒരു സ്ത്രീ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ലൂയിസിഞ്ഞോ ഫലേറോ. തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണങ്ങള്‍ തള്ളി ലൂയിസിഞ്ഞോ ഫലേറോ.വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫലേറോ പിന്മാറിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് ഫലേറെ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്. ഫട്ടോര്‍ഡയിലേക്ക് സിയൂല അവിലിയ വാസിനെയാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
‘ഫട്ടോര്‍ഡയില്‍ നിന്ന് താന്‍ മത്സരിക്കില്ലെന്നും പകരം ഒരു സ്ത്രീ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ഫാലേറോ പ്രഖ്യാപിച്ചു. കൈകോര്‍ക്കാം നമുക്ക് ഫട്ടോര്‍ഡയില്‍ നിന്നുള്ള ഗോവ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് ഞാന്‍ പിന്മാറുന്നതായി പ്രഖ്യാപിക്കുകയും ഒരു യുവതിക്ക് ബാറ്റണ്‍ കൈമാറുകയും ചെയ്യുന്നു. അതാണ് പാര്‍ട്ടിയുടെ നയം – സ്ത്രീകളെ ശാക്തീകരിക്കുക,’ ഫാലെറോ പനാജിയില്‍ പറഞ്ഞു.
Read Also : ഗോവ തെരെഞ്ഞെടുപ്പ്; ലോബോയ്ക്കെതിരെ ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥി
‘തൃണമൂലില്‍ നിന്ന് താന്‍ രാജിവെക്കുമെന്ന കിംവദന്തികള്‍ തെറ്റും നികൃഷ്ടവും ദുരുദ്ദേശ്യപരവുമാണെന്നും ഫാലെറോ പറഞ്ഞു.ഗോവ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒരു സീറ്റില്‍ ഒതുങ്ങുന്നതിന് പകരം തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി എല്ലാ സീറ്റുകളിലും പ്രചാരണം നടത്താനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വിശദീകരിച്ചു.
‘ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ ചെയര്‍മാനുമായി (മമത ബാനര്‍ജി) കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്, കാരണം എല്ലാ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി ഗോവയില്‍ ഉടനീളം പോരാടാനും പ്രചാരണം നടത്താനും ഞാന്‍ ആഗ്രഹിക്കുന്നു, അങ്ങനെ അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയും’, ഫാലെറോ പറഞ്ഞു.
Story Highlights : goa-assembly-election-2022-luizinho-faleiro-give-his-seat-to-a-women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here