Advertisement

ലോകായുക്ത ഭേദഗതി; സര്‍ക്കാര്‍ തീരുമാനം വികലമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

January 28, 2022
2 minutes Read
lokayukta

ലോകായുക്തി നിയമഭേദഗതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം വികലവും വൃത്തികെട്ടതുമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. നിയമഭേദഗതി കൊണ്ടുവന്നാല്‍ ലോകായുക്തയും നോക്കുകുത്തിയായ കമ്മിഷനിലേക്ക് പിന്തള്ളപ്പെടും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും കെമാല്‍ പാഷ ട്വന്റിഫോറിനോട് പറഞ്ഞു.

‘സര്‍ക്കാരിന് ഒരുപാട് ഉപദേശികളുണ്ട്. അവരില്‍ ആരോ പറഞ്ഞുകൊടുത്താതാണിത്. ഇങ്ങനെ ഭേദഗതി കൊണ്ടുവന്നാല്‍ എന്ത് തോന്നിവാസവും ചെയ്യാമെന്ന്. നിര്‍ബന്ധമായും ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’. കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകായുക്ത ഭേദഗതിയെ ന്യായീകരിച്ച് ദേശാഭിമാനി പത്രത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിന് പ്രതികരണവുമായി സിപിഐ രംഗത്തെത്തി. ഓര്‍ഡിനന്‍സിന് മുന്‍പ് കക്ഷികളുമായി കൂടിയാലോചന നടത്തണമായിരുന്നുവെന്ന് സി പി ഐ നേതാവ് കെ പ്രകാശ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു. കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Read Also : ലോകായുക്ത ഓര്‍ഡിനന്‍സ്: പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍

ഓര്‍ഡിനന്‍സിനുള്ള സാഹചര്യം ഭരണം പങ്കിടുന്ന മറ്റ് കക്ഷികളെക്കൂടി ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയ ചര്‍ച്ച ആവശ്യമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപി ഐ. അങ്ങനെയൊരു ആലോചനയും നടന്നിട്ടില്ല. രണ്ടാമതായി ഓര്‍ഡിനന്‍സ് നീക്കത്തിനുള്ള അടിയന്തിര സാഹചര്യമെന്തെന്ന് കക്ഷികളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതും നിര്‍വഹിക്കപ്പെട്ടിട്ടില്ലെന്ന് സിപിഐ ചൂണ്ടിക്കാണിക്കുന്നു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. അതിനെ ഒരു തരത്തിലും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ പരമപ്രധാനമായ ഒരു നിയമത്തില്‍ ഭേദഗതി വരുത്തുമ്പോള്‍ ആവശ്യമായ രാഷ്ട്രീയ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്നതാണ് സി പി ഐ ഉയര്‍ത്തുന്ന പരാതി. ചര്‍ച്ചകള്‍ നടന്നതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പാര്‍ട്ടി മനസിലാക്കുന്നതെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

Story Highlights : lokayukta, justice B.kemal pasha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top