“എനിക്കും നിന്നെപോലെ മൊട്ടത്തല”; ശസ്ത്രക്രിയ കഴിഞ്ഞ മകൾക്ക് കൂട്ടായി തലയിൽ അതുപോലെ തുന്നൽ പാടുകളുമായി ഒരച്ഛൻ…

ഈ ലോകത്ത് മക്കളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് മാതാപിതാക്കളാണ്. അവരുടെ സ്നേഹത്തിന് മുന്നിൽ തോറ്റു പോകുന്ന നിമിഷങ്ങളാണ് ജീവിതം നമുക്ക് സമ്മാനിക്കുന്നതും. അങ്ങനെയൊരു ചിത്രത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. സോഷ്യൽ മീഡിയ കീഴടക്കി എല്ലാവരുടെയും കണ്ണ് നിറച്ച ഈ ചിത്രം പറയുന്നത് തന്റെ മകളോടുള്ള ഒരച്ഛന്റെ അളവറ്റ സ്നേഹത്തെ കുറിച്ചാണ്. മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി മകളുടെ തലമുടിയുടെ ഒരു ഭാഗം വടിച്ച് കളയേണ്ടി വന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ മകളുടെ തലയിൽ വന്നത് നെടുനീളൻ തുന്നൽ പാടുകളാണ്. അവളുടെ തല മൊട്ടയടിച്ചതുപോലെ അച്ഛനും തന്റെ തലയിലെ മുടി കളഞ്ഞ് മകളുടെ തലയിലേത് പോലെ തുന്നൽ പാടുകൾ വരച്ചു ചേർക്കുകയായിരുന്നു.
The little baby had brain surgery and her dad did the same to his own hair! Made me cry! ❤️pic.twitter.com/S5VDhK8HPn
— Figen (@TheFigen) January 25, 2022
ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു പിതാവിന്റെ നിസ്വാർത്ഥമായ സ്നേഹമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും കണ്ണ് നിറയിച്ച ചിത്രമാണിതെന്നും നിരവധി പേർ കമന്റുകൾ ചെയ്തു. 8000-ലധികം ലൈക്കുകളും 1000-ലധികം റീട്വീറ്റുകളുമായാണ് ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
Read Also : പടംവര കാരണം സ്‌കൂളിലെ തന്നെ പ്രശ്നക്കാരൻ; ഇന്ന് ഈ പത്തു വയസ്സുകാരൻ ലോകമറിയുന്ന ഡൂഡിൽ ആർട്ടിസ്റ്റ്…
ഈ വർഷത്തെ ഡാഡ് ഓഫ് ദി ഇയർ അവാർഡ് ഈ അച്ഛൻ അർഹിക്കുന്നു തുടങ്ങി നിരവധി വികാരഭരിതമായ കമന്റുകളും ചിത്രത്തിന് ലഭിച്ചു. എനിക്കും നിന്നെ പോലെ തന്നെ മൊട്ടത്തലയാണെന്ന് തലക്കെട്ടോടെയാണ് ചിത്രം വൈറലാകുന്നത്. ലോകത്തിലെ ഏത് പ്രതിസന്ധികളെയും നേരിടാൻ മാതാപിതാക്കൾ നമ്മെ പ്രാപ്തരാക്കും എന്ന ഒരോർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം നമുക്ക് സമ്മാനിക്കുന്ന പാഠം.
Story Highlights : Man shaves head like baby daughter after her brain surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here