Advertisement

360 അധ്യാപകർക്ക് കൂടി നിയമനം; മന്ത്രി വി ശിവൻകുട്ടി

January 29, 2022
1 minute Read
v shivankutty, plus one exam

പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 പേർക്ക് കൂടി പി.എസ്.സി വഴി നിയമനം. തിരുവനന്തപുരം 69,കൊല്ലം 25,ആലപ്പുഴ 53, കോട്ടയം 62,ഇടുക്കി 41, എറണാകുളം 20, പാലക്കാട് 5, മലപ്പുറം 7, വയനാട് 18,കണ്ണൂർ 59, കാസർകോട് 1 എന്നിങ്ങനെയാണ് അഡ്വൈസ് മെമ്മോ നൽകിയിരിക്കുന്നത്.

ഇതുവരെ എൽ പി എസ് എ /യു പി എസ് എ തസ്തികയിൽ 1506 നിയമനവും എൽപിഎസ്എ ഭാഷാ വിഭാഗത്തിൽ 139 നിയമനവും യു പി എസ് എ ഭാഷാ വിഭാഗത്തിൽ 352 നിയമനവും സ്പെഷ്യൽ ടീച്ചേഴ്സ് വിഭാഗത്തിൽ 112 നിയമനവും എച്ച്എസ്എ വിഭാഗത്തിൽ 1019 നിയമനവും ഹയർ സെക്കൻഡറി ജൂനിയർ അധ്യാപക വിഭാഗത്തിൽ 757 നിയമനവും സീനിയർ വിഭാഗത്തിൽ 11 നിയമനവും നടത്തി. 4711 എയിഡഡ് സ്കൂൾ അധ്യാപകർക്കും നിയമനാംഗീകാരം നൽകി.

പൊതുവിദ്യാഭ്യാസ വകുപ്പിൽ കൂടുതൽ നിയമനങ്ങൾക്ക് സാഹചര്യമൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Story Highlights : recruitment-of-360-teachers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top