ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (29-1-22)

ഗൂഢാലോചന കേസില്‍ ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിനെതിരെ ദിലീപ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിക്ക് ഫോണ്‍ കൈമാറാന്‍ കഴിയില്ല. നാല് ഫോണുകള്‍ കൈവശമുണ്ടെന്നും മറ്റ് രണ്ട് ഫോണുകള്‍ മുംബൈയിലെ ലാബിലാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു
ഗൂഢാലോചന കേസില്‍ ദിലീപിന് തിരിച്ചടി; പ്രതികളുടെ ഫോണുകള്‍ കൈമാറണമെന്ന് ഹൈക്കോടതി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപും മറ്റ് പ്രതികളും ഫോണ്‍ കോടതിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്. എല്ലാ ഫോണുകളും ദിലീപ് തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 10.15ന് മുന്‍പ് ഹാജരാക്കണം
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലെത്തി. ഒരാഴ്ചത്തെ സന്ദർശനത്തിന് ദുബായിലെത്തിയ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപ് കണ്ടതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറി സംവിധായകൻ ബാലചന്ദ്രകുമാർ. ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയാണ് വിവരങ്ങൾ നൽകിയത്. ദിലീപും കൂട്ടാളികളും ദൃശ്യം കാണുന്നതിന്റെ ശബ്‌ദരേഖയാണ് സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 2,35,532 കൊവിഡ് കേസുകള്‍, 871 മരണം, ടിപിആര്‍ 13.39%
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. 24 മണിക്കൂറിനിടെ 2,35,532 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാൽ മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 871 മരണം. ടിപിആര്‍ 13 .39 ശതമാനം. രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു.
ബാലമന്ദിരത്തിൽ മാനസിക പീഡനം; തിരികെ പോകേണ്ടെന്ന് പെൺകുട്ടികൾ
ബാലമന്ദിരത്തിൽ മാനസിക പീഡനമെന്ന വെളിപ്പെടുത്തതലുമായി കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ രക്ഷപെടാന്‍ ശ്രമിച്ച പെൺകുട്ടികൾ
ബാലചന്ദ്രകുമാറിന്റെ മൊഴി ശരി; ദിലീപ് പണം നല്‍കിയിരുന്നുവെന്ന് അന്വേഷണ സംഘത്തോട് പള്‍സര്‍ സുനി
നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്ന് പള്‍സര്‍ സുനി. ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. ഒരേ വാഹനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നുമാണ് പള്‍സര്‍ സുനിയുടെ മൊഴി
പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് റിപ്പോര്‍ട്ട്
ചാരസോഫ്റ്റ്‌വെയറായ പെഗസിസ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 2017ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെഗസിസ് വാങ്ങാന്‍ തീരുമാനിച്ചത്
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; പീഡനശ്രമം നടന്നെന്ന് പൊലീസ്
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍
സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന് സംശയിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ നാല് ദിവസം കൊണ്ട് മാത്രം സംസ്ഥാനത്ത് രോഗ ബാധിതരായത് 2,11,522 പേരാണ്.
Story Highlights : Todays Headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here