Advertisement

ഭിന്നശേഷിക്കാരിയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

January 30, 2022
Google News 1 minute Read

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. സ്ത്രീയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീയെ ആക്രമിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ നടപടി. സംഭവം ബെംഗളൂരുവിലും കർണാടകയിലെ മറ്റ് ഭാഗങ്ങളിലും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

ജനുവരി 24 ന് ഭിന്നശേഷിക്കാരി യുവതി പൊലീസിന് നേരെ കല്ലെറിഞ്ഞിരുന്നു. ഇതിൽ ഉദ്യോഗസ്ഥന് നിസാര പരുക്കേറ്റു. തുടർന്ന് യുവതിയെ റോഡിലേക്ക് തള്ളിയിട്ട ഉദ്യോഗസ്ഥൻ ആവർത്തിച്ച് ചവിട്ടി. യുവതിയോട് അസഭ്യം പറയുന്നതും വിഡിയോയിൽ വ്യക്തമാണ്.

Story Highlights : bengaluru-traffic-police-official-suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here