Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; ചരൺജിത് സിംഗ് ചന്നി രണ്ട് സീറ്റുകളിൽ മത്സരിക്കും

January 30, 2022
Google News 2 minutes Read

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. ചംകൗർ സാഹിബ്, ഭദൗർ മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം മത്സരിക്കുക. ​2007ൽ ആദ്യമായി എം.എൽ.എ ആയപ്പോൾ ചരൺജിത് സിംഗ് ചന്നി തെരഞ്ഞെടുക്കപ്പെട്ടത് ചംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നായിരുന്നു.

ക്യാപ്റ്റൻ അമരീന്ദർ സിങ് മന്ത്രിസഭയിൽ മന്ത്രിയായും 2015-16 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും ചന്നി പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് അദ്ദേഹം. 117 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരിന് 20ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.

Read Also :പഞ്ചാബ് തെരഞ്ഞെടുപ്പ്; ഭഗ്വന്ത് മന്നും നവ്‌ജോത് സിംഗ് സിദ്ദുവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ പഞ്ചാബില്‍ ബിജെപിക്ക് തിരിച്ചടി. പഞ്ചാബ് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന മദന്‍ മോഹന്‍ മിത്തല്‍ ബിജെപി വിട്ടു. ബിജെപിയുടെ പഴയ സഖ്യ കക്ഷിയായ ശിരോമണി അകാലി ദള്‍ പാര്‍ട്ടിയിലേക്കാണ് മിക്കല്‍ ചേക്കേറിയത്. മിത്തലിനെ ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ സിംഗ് ബാദല്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിക്കൊണ്ടാണ് പ്രൗഢഗംഭീരമായി വരവേറ്റത്.

Story Highlights : Congress fields Punjab CM Channi from two seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here