രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം

രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം. 2020 ജനുവരി 30ന് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. തൃശൂർ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന് കൂടെയുള്ള ജീവിതം നമുക്ക് സമ്മാനിച്ചത് പുതിയ അനുഭവങ്ങളാണ്. ( coronavirus two years )
നമ്മൾ പൊസിറ്റീവ് എന്ന വാക്കിനെ ഭയക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് രാജ്യത്ത് ആദ്യമായി തൃശൂർ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് മുതൽ ഇന്ന് വരെ ഒരു യുദ്ധ രംഗത്തായിരുന്നു നമ്മൾ. പൊസിറ്റീവ്,ക്വാറൈൻറൻ,സാനിറ്റൈസർ,കണ്ടെയ്ൻമെന്റ് സോൺ,ടെസ്റ്റ് പോസിറ്റിവിറ്റി തുടങ്ങി അപരിചിതമായ പല വാക്കുകൾ നമുക്ക് പരിചിത വാക്കുകളായി.
ദിനം പ്രതി കൂടികൊണ്ടിരുന്ന കൊവിഡ് കണക്കുകൾ, ഭയപ്പെടുത്തികൊണ്ടിരുന്ന കൊവിഡ് മരണങ്ങൾ,ആശങ്ക വർധിപ്പിച്ചു കൊണ്ടിരുന്ന കൊവിഡ് വകഭേദങ്ങൾ….ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ട കുഞ്ഞൻ വൈറസ് നമ്മെളെയെല്ലാം നാല് ചുവരുകൾക്കുള്ളിൽ അടച്ചിട്ടു. കൊലപാതകങ്ങളില്ല,മോഷണങ്ങളില്ല,അപകടങ്ങളും പീഡനങ്ങളുമില്ലാതിരുന്ന ലോക്ക്ഡൗൺ കാലം. ഒറ്റ അക്കത്തിലുണ്ടായിരുന്ന കൊവിഡ് കണക്ക് അഞ്ചക്കത്തിലെത്തിയത് വരെ നമ്മൾ കണ്ടു.
Read Also : കർണാടകയിൽ കൊവിഡ് മരണം കൂടുന്നു; തമിഴ്നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷം
കൊവിഡ് പ്രതിസന്ധിയിൽ നാടിന് കവചമൊരുക്കാൻ സർക്കാരും ആരോഗ്യവകുപ്പും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിന്നു. പിന്നീട് ആശ്വാസമായി കൊവിഡ് വാക്സിനുമെത്തി. പക്ഷെ ആശങ്കയായി കൊവിഡ് കണക്കുകൾ ഇപ്പോഴും ഉയർന്നു നിൽക്കുന്നു. കഴിഞ്ഞ ദിവസത്തെ കണക്കിലും അരലക്ഷത്തിലധികം മലയാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നമ്മൾ കൊവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും കൊവിഡ് പ്രതിരോധം മുറുകെ പിടിച്ച് ജീവിക്കാൻ പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ.
Read Also : സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 45.78
കൊവിഡ് ഇതുവരെ സംസ്ഥാനത്ത് കവർന്നത് 53,191 ജീവനുകളാണ്. കുറയാത്ത കൊവിഡ് കണക്കുകൾക്കും ഉയരുന്ന കൊവിഡ് രാഷ്ട്രീയ വിവാദങ്ങൾക്കുമപ്പുറം കൊവിഡിനെ പിടിച്ചു കെട്ടേണ്ടത് നമ്മുടെ ആവശ്യമാണ്. മഹാമാരി കവർന്ന 730 ദിവസങ്ങളിൽ ഇനിയും കൊവിഡ് ദിവസങ്ങൾ കൂട്ടിചേർക്കാതിരിക്കാൻ ജാഗ്രതയോടെ മുന്നോട്ട് പോകാം.
Story Highlights : coronavirus two years, covid , covid-19 , kerala, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here