Advertisement

ഭരണഘടനാ സ്ഥാപനങ്ങളെ സിപിഐഎം വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ

January 30, 2022
1 minute Read

ലോകായുക്തയെ അധിക്ഷേപിച്ച് കെ.ടി ജലീൽ രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സിപിഐഎം വെല്ലുവിളിക്കുന്നതിൻ്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ സിഎജിയേയും ഗവർണറെയും സിപിഐഎം അവഹേളിച്ചിരുന്നു. രാഷ്ട്രപതിയെ പോലും അനാവശ്യവിവാദത്തിലേക്ക് വലിച്ചിഴച്ച ഭരണകൂടമാണ് പിണറായി വിജയൻ സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കും സർക്കാരിനും വേണ്ടിയുള്ള വക്കാലത്താണ് ജലീൽ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സർക്കാർ ഓർഡിനൻസ് ഇറക്കി അഴിമതിക്ക് മറയിടാൻ ശ്രമിക്കുന്നത്. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെടി ജലീലിന്റെ മന്ത്രിസഭയിലെ രാജിയെന്നും ഇനിയും ലോകായുക്തയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി ഉൾപ്പെടെ പല വമ്പൻമാരും രാജിവെക്കേണ്ടിവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണ്. അതിനുള്ള മറുപടി കാനം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിശ്ചയിക്കപ്പെടാത്ത ദുബായി സന്ദർശനത്തെ കുറിച്ച് സർക്കാർ വ്യക്തമാക്കണം. ദുബായിൽ മുഖ്യമന്ത്രി തങ്ങുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Story Highlights : cpim-challenges-constitutional-institutions-k-surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top