Advertisement

കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്സ് മാറ്റി

January 30, 2022
Google News 1 minute Read

തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്സ് മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം. ഫെബ്രുവരി 15 മുതൽ 24 വരെയായിരുന്നു ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചിരുന്നത്. കേരള ഒളിമ്പിക്സ് മെയ് ആദ്യവാരം നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരുക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചർച്ചയാകും. കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന കര്‍ശനമാക്കും.

Read Also :ശീതകാല ഒളിമ്പിക്സ്; അത്‌ലീറ്റിനു കൊവിഡ്

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണ് എന്നാൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ കുറയുമെന്ന് പ്രതീക്ഷക്കുന്നതായി മന്ത്രി അറിയിച്ചു. മൂന്നാം തരംഗത്തിലാണ് നമ്മളിപ്പോഴുളളത്. ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വ്യാപന തോത് കുറയുന്നതും ആശ്വാസമാണ്.

Story Highlights : Kerala Olympics postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here