Advertisement

ഗാന്ധിയുടെ ആശയങ്ങൾ ജനകീയമാക്കാനുള്ള ഞങ്ങളുടെ ശ്രമമാണിത്: പ്രധാനമന്ത്രി

January 30, 2022
6 minutes Read

മഹാത്മാഗാന്ധിയുടെ 74-ാം ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവിന് ആദരാഞ്ജലി അർപ്പിച്ചു. ഗാന്ധിയുടെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കൂട്ടായ ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. “ബാപ്പുവിനെ അദ്ദേഹത്തിന്റെ പുണ്യ തിഥിയിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണിത്. രക്തസാക്ഷി ദിനത്തിൽ, നമ്മുടെ രാഷ്ട്രത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാന്മാർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എക്കാലവും സ്മരിക്കപ്പെടും,” മോദി ട്വീറ്റ് ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്തസാക്ഷി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. മഹാത്മാഗാന്ധി ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ചൈതന്യം പകർന്നു നൽകിയെന്ന് അദ്ദേഹം പറഞ്ഞു. “ഗാന്ധിയുടെ ചിന്തകളും ആദർശങ്ങളും രാഷ്ട്രത്തെ സേവിക്കാൻ എല്ലാ ഇന്ത്യക്കാരെയും എപ്പോഴും പ്രചോദിപ്പിക്കും. ഇന്ന്, ബഹുമാനപ്പെട്ട ബാപ്പുവിന്റെ ചരമവാർഷികത്തിൽ, ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.” ഷാ ട്വീറ്റ് ചെയ്തു.

അതേസമയം രക്ത സാക്ഷി ദിനത്തിൽ വീണ്ടും ഹിന്ദുത്വ വാദി വിഷയം ഉന്നയിച് രാഹുൽ ഗാന്ധി. ഒരു ഹിന്ദുത്വവാദി ഗാന്ധിജിയെ വെടിവച്ചു കൊലപ്പെടുത്തി. ഗാന്ധിജി ഇപ്പോൾ ഇല്ലെന്നാണ് എല്ലാ ഹിന്ദുത്വവാദികളും കരുതുന്നത്. എന്നാൽ എവിടെ സത്യമുണ്ടോ അവിടെ ബാപ്പു ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു.

മഹാത്മാ ഗാന്ധിയുടെ 74 ആം രക്ത സാക്ഷിത്വദിന സ്മരണയിലാണ് രാജ്യം. രാജ്ഘട്ടിലെ ഗാന്ധി സമാധിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാമന്ത്രി നരേന്ദ്ര മോദി, സേന മേധാവികൾ എന്നിവർ പുഷ്പാർചന നടത്തി. രാജ്ഘട്ടിൽ സർവമത പ്രാർത്ഥന യോഗം ചേർന്നു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക ചടങ്ങുകൾ നടന്നു. സബർമതി നദി കരയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാത്മാവിന്റെ ചുവർ ചിത്രം അനാച്ഛാദനം ചെയ്തു. വൈകീട്ട് 4ന് ഗാന്ധി സ്‌മൃതിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.

Story Highlights : pm-on-bapus-death-anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top