ചരിത്ര നേട്ടം; ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്‌പാനിഷ് താരം റാഫേൽ നദാലിന്

ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്‌പാനിഷ് താരം റാഫേൽ നദാലിന്. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം നദാലിന്റെ അക്കൗണ്ടിലായി. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തോനൊടുവിലാണ് റാഫേൽ നദാൽ നേട്ടം കരസ്ഥമാക്കിയത്. 20 ഗ്രാന്‍ഡ്സ്ലാം വീതം നേടിയ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാല്‍ മറികടന്നത്.
ആദ്യ രണ്ട് സെറ്റും മെദ്‌വദേവ് നേടിയിരുന്നു. 6-2 7-6 എന്ന സ്‌കോറിനായിരുന്നു മെദ്‌വദേവ് സെറ്റെടുത്തത്. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ നദാല്‍ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. 6-4ന് മൂന്നാം സെറ്റ് സ്വന്തമാക്കിയ നദാല്‍ നാലാം ഇതേ സ്‌കോറിന് കൈക്കലാക്കി. പക്ഷെ അഞ്ചാം സെറ്റില്‍ തുടക്കത്തില്‍ തന്നെ മെദ്‌വദേവിന് കാലിടറി. നദാല്‍ സെര്‍വ് ബ്രേക്ക് ചെയ്തു.
Read Also :ഗോവയ്ക്ക് ഷോക്ക്; ജയത്തോടെ ജംഷഡ്പൂർ പട്ടികയിൽ രണ്ടാമത്
അവസാന നിമിഷം റഷ്യന്‍ താരം മെദ്‌വദേവിന്റെ തിരിച്ചുവരവ്. റാഫേൽ നദാല്‍ ചാംപ്യന്‍ഷിപ്പിന് വേണ്ടി സെര്‍വ് ചെയ്യുമ്പോള്‍ മെദ്‌വദേവ് അത് ബ്രേക്ക് ചെയ്തു. അവസാന സെറ്റില്‍ 5-5. എന്നാല്‍ മെദ്‌വദേവിനെ വീണ്ടും ബ്രേക്ക് ചെയ്ത് സ്‌കോര്‍ 6-5ലേക്ക് ഉയര്‍ത്തി. സ്വന്തം സെര്‍വില്‍ നദാല്‍ ഒരു പിഴവും വരുത്താതെ 7-5ന് സെറ്റ് സ്വന്തം കൈകളിലാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ രണ്ടാമത്തെ മാത്രം കിരീടമാണിത്. 2009ലാണ് നദാല്‍ അവസനായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടയിത്.
Story Highlights : Rafael Nadal Wins Australian Open, and His 21st Grand Slam Title
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here