രാഹുൽ ഗാന്ധിക്ക് ‘മോദി ഫോബിയ’: അമിത് ഷാ

രാഹുൽ ഗാന്ധിക്ക് മോദി-ഫോബിയ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാ. ബിജെപിയുടെ ‘ഗോൾഡൻ ഗോവ’ വേണോ അതോ കോൺഗ്രസിൻ്റെ ‘ഗാന്ധി പരിവാർ കാ ഗോവ’ വേണമോയെന്ന് ജനത്തിന് തെരഞ്ഞെടുക്കാം. ബിജെപി ഗോവയിൽ വികസനം കൊണ്ടുവന്നു, സംസ്ഥാനത്തിന്റെ ബജറ്റ് 432 കോടിയിൽ നിന്ന് (2013-14) 2,567 കോടിയായി (വർഷം 2021) ഉയർത്തിയെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും ബിജെപിക്ക് മാത്രമേ അതിന് കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ വീടുവീടാന്തരം കയറി പ്രചാരണം നടത്താനാണ് ഷാ ഏകദിന സന്ദർശനത്തിനെത്തിയത്. റാലിക്ക് മുമ്പ് ഷാ ബോറിം ടൗണിലെ സായി ബാബ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സൺ ഗ്രേസ് ഗാർഡൻ, പോണ്ട, സാൻവോർഡെമിലെ ശാരദാ മന്ദിർ മൾട്ടിപർപ്പസ് ഹാൾ എന്നിവിടങ്ങളിലെ പൊതുയോഗങ്ങൾക്ക് ശേഷം ഷാ വാസ്കോയിൽ പ്രചാരണം ആരംഭിക്കും. സംസ്ഥാന നിയമസഭയിലെ 40 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തി. ഫെബ്രുവരി 14നാണ് ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
Story Highlights : rahul-gandhi-suffering-from-modi-phobia-amit-shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here