ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

പാലക്കാട് റയിൽവേ കോളനിക്ക് സമീപം വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. പാലക്കാട് എം ഇ എസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീനയാണ്(20 ) മരിച്ചത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു വ്യക്തമാക്കി. ഫീസടയ്ക്കാനായി അമ്മ കോളജിൽ എത്തിയെങ്കിലും അധികൃതർ സ്വീകരിച്ചില്ലെന്ന് സഹോദരൻ പറഞ്ഞു.
Read Also :കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളജിലെത്തിയിരുന്നു. എന്നാൽ കോളജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.
Story Highlights : student committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here