Advertisement

ഗൂഡാലോചന കേസ്; ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി

January 31, 2022
Google News 2 minutes Read
dileep conspiracy case

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെയടക്കം ആറ് മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കണമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന്‍ പട്ടികയിലെ നാലാം നമ്പര്‍ ഫോണ്‍ അടക്കമാണ് കൈമാറേണ്ടത്. ഫോണ്‍ ഇന്നുതന്നെ അന്വേഷണ സംഘത്തിന് കൈമാറണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്.

എന്നാല്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിശോധിക്കുന്ന വ്യാഴാഴ്ചത്തെ വാദത്തിന് ശേഷം ഫോണുകള്‍ കൈമാറാമെന്ന നിലപാടിലാണ് പ്രതിഭാഗം. ദിലീപിന്റെ അഭിഭാഷന്‍ ഫിലിപ് ടി വര്‍ഗീസാണ് മുദ്രവച്ച കവറില്‍ ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറിന് നല്‍കിയത്.

Read Also : ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി

ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കേസ് പരിഗണിക്കുന്നതിനിടെ കോടതിയില്‍ പറഞ്ഞു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന്റെ മറവില്‍ തെളിവുകള്‍ ദിലീപ് നശിപ്പിക്കുകയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. ഡിജിറ്റല്‍ തെളിവുകളടക്കം പ്രതികള്‍ക്കെതിരെ മുമ്പുള്ളതിനേക്കാള കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഉടന്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്.

Story Highlights : dileep conspiracy case, high court of kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here