Advertisement

മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം; തീരദേശത്ത് നാളെ ഹർത്താലിന് ആഹ്വാനം

January 31, 2022
1 minute Read
hartal kozhikode coastal region

കോഴിക്കോട് ബീച്ചിനോട് ചേർന്ന് ആവിക്കത്തോടിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം. ഇന്ന് സബ്ബ് കളക്ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തുടർന്ന് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.
കോർപ്പറേഷനിലെ നാല് തീരദേശ വാർഡുകളിലാണ് നാളെ ഹർത്താൽ ആചരിക്കുക. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

പ്ലാന്റിനായി കോർപറേഷന്റെ നേതൃത്വത്തിലുള്ള മണ്ണ് പരിശോധന ഇന്ന് നാട്ടുകാർ തട‍ഞ്ഞിരുന്നു. മലിനജല പ്ലാന്റ് ജനവാസ മേഖലയിൽ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

കളക്ടറുമായി ചർച്ച നടത്താൻ അവസരമൊരുക്കാമെന്ന് പൊലീസ് പറഞ്ഞിരുന്നു. അതിനോട് സമരസമിതി അനുകൂലമായി പ്രതികരിച്ചുവെങ്കിലും, മണ്ണ പരിശോധനയക്കെത്തിയ വാഹനം പ്രദേശത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സമരസമിതി മുന്നോട്ട് വച്ചു. എന്നാൽ വാഹനം അവിടെ തന്നെ തുടരുമെന്ന് കളക്ടർ അറിയിച്ചു. സമരക്കാർ പിരിഞ്ഞ് പോകണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. തുടർന്ന് സമരക്കാരുമായി ചർച്ച നടത്താൻ സബ് കളക്ടറെ ജില്ലാ കളക്ടർ നിയോ​ഗിച്ചു. വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ നടന്ന ഈ ചർച്ചയാണഅ നിലവിൽ പരാജയപ്പെട്ടിരിക്കുന്നത്.

നാളെ ജില്ലാ കളക്ടർ വിളിച്ചുചേർത്ത ചർച്ച ബഹിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം. നാളത്തെ ഹർത്താലിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.

Story Highlights : hartal kozhikode coastal region

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top