Advertisement

ഗില്ലിനെ നിലനിർത്താൻ കഴിയാതിരുന്നതിൽ നിരാശയുണ്ട്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

January 31, 2022
Google News 2 minutes Read
Shubman Gill KKR McCullum

യുവതാരം ശുഭ്മൻ ഗില്ലിനെ ടീമിൽ നിലനിർത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകൻ ബ്രെൻഡൻ മക്കല്ലം. ചില താരങ്ങളെയൊക്കെ നഷ്ടമാകുമെന്നും ജീവിതം അങ്ങനെയൊക്കെയാണെന്നും മക്കല്ലം പറഞ്ഞു. സുനിൽ നരേൻ, ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ എന്നിവരെയാണ് കൊൽക്കത്ത ടീമിൽ നിലനിർത്തിയത്. (Shubman Gill KKR McCullum)

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) പുതിയ എഡിഷൻ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ലീഗ് ഘട്ടവും അഹമ്മദാബാദിൽ പ്ലേ ഓഫും സംഘടിപ്പിക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. വ്യാഴാഴ്ച നടന്ന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read Also : ഐപിഎൽ ഇന്ത്യയിൽ തന്നെ: മത്സരങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും

ഈ വർഷത്തെ ഐ‌പി‌എൽ ഇന്ത്യയിൽ തന്നെ നടത്താനാണ് ബോർഡ് തീരുമാനം. രാജ്യത്തെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യം കൂടുതൽ വഷളായാൽ മാത്രമേ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാനുള്ള അന്തിമ തീരുമാനം ബിസിസിഐ കൈക്കൊള്ളു. ഇന്ത്യയിൽ തന്നെ ഐപിഎൽ 15ാം സീസൺ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും കൊവിഡ് സാഹചര്യത്തിൽ അന്തിമ തീരുമാനം അനിശ്ചിതത്തിലായിരുന്നു. ഇന്ത്യയെ കൂടാതെ ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇന്ത്യയിൽ തന്നെ ഐപിഎൽ നടക്കുമെന്നാണ് സൂചന. മുംബൈയിലെ വാംഖഡെ, ഡിവൈ പാട്ടീൽ, ബ്രാബോൺ എന്നീ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ നടക്കുക എന്നും കാണികളെ പ്രവേശിപ്പിക്കില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസത്തോടെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നേക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങൾ നടന്നേക്കും. സ്റ്റേഡിയത്തിൽ ഇരുപത്തിയഞ്ച് ശതമാനം കാണികൾക്ക് പ്രവേശന അനുമതിയുണ്ട്.

ഐപിഎലിൻ്റെ വരുന്ന സീസൺ മാർച്ച് അവസാന വാരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് മാസത്തിൽ സീസൺ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വച്ച് തന്നെ ടൂർണമെൻ്റ് നടത്താനാണ് ശ്രമം എന്നും ഫ്രാഞ്ചൈസികൾ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.

Story Highlights : Shubman Gill KKR Brendon McCullum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here