ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ പുറത്തിറങ്ങും; ഡിജിറ്റല്‍ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിച്ച് ബജറ്റ്

നിക്ഷേപത്തിനായി പുത്തന്‍ സാങ്കേതിക വിദ്യകളും പുതുരീതികളും പരീക്ഷിച്ചുവരുന്ന നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രബജറ്റ്. ഡിജിറ്റല്‍ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയ്ക്ക് പുതിയ ഡിജിറ്റല്‍ കറന്‍സി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപ പുറത്തിറക്കും. ഡിജിറ്റല്‍ രൂപയ്ക്കായുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്നുമാണ് പ്രഖ്യാപനം.
ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറങ്ങുന്നത് കറന്‍സി മാനേജ്‌മെന്റ് സുഗമമാക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. ബ്ലോക്‌ചെയിന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാകും ഡിജിറ്റല്‍ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുക. എന്നിരിക്കിലും ക്രിപ്‌റ്റോ കറന്‍സി റെഗുലേഷന്‍ സംബന്ധിച്ച വിശദീകരണം ബജറ്റ് അവതരണത്തില്‍ ഉണ്ടായിട്ടില്ല.
Story Highlights : budget 2022 digital rupee from this year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here