മികച്ച പുരോഗതി നേടി കാര്‍ഷിക മേഖല; മിനിമം താങ്ങുവിലയില്‍ ഉറപ്പുനല്‍കി ബജറ്റ്

കാര്‍ഷിക മേഖലയില്‍ 2021-22 വര്‍ഷം ഇന്ത്യ മികച്ച പുരോഗതി നേടിയെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് അവതരണത്തിന് തുടക്കിട്ട ധനമന്ത്രി പ്രകൃതിദത്ത കൃഷിയെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കി.
മിനിമം താങ്ങുവില കര്‍ഷകര്‍ക്ക് ഉറപ്പാക്കും.ഇതിനായി 2.37ലക്ഷം കോടി രൂപ മാറ്റിവയ്ക്കും. ഇത് നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കെത്തും. പ്രാദേശിക ഉത്പന്നങ്ങളുടെ വിതരണ ശൃംഗല സുഗമമാക്കാന്‍ വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്ട് എന്ന ആശയവും നടപ്പിലാക്കും. കാര്‍ഷിക ഗതാഗത മാര്‍ഗങ്ങള്‍ എളുപ്പമാക്കാന്‍ റെയില്‍വേയിലും മാറ്റങ്ങള്‍ കൊണ്ടുവരും.
റാബി സീസണിലെ ഗോതമ്പിന്റെ ശേഖരവും ഖാരിഫ് സീസണിലെ ശേഖരവും 1208 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ സാധിച്ചു. നബാര്‍ഡുമായി സഹകരിച്ച് ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : ഗതാഗത രംഗത്ത് അതിവേഗ വികസനം; 400 പുതിയ വന്ദേഭാരത് ട്രെയിൻ
പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകളില്‍ ഊന്നല്‍ നല്‍കിയാണ് ഇത്തവണത്തെ ബജറ്റ്.
Story Highlights : budget 2022 farming sector, nirmala sitharaman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here