Advertisement

ധനസംബന്ധമായ കാര്യങ്ങളിൽ വ്യക്തതയില്ല; ബജറ്റിലെ ഉള്ളടക്കം സംബന്ധിച്ച് എം പിമാർക്ക് പോലും വിവരം ലഭിച്ചില്ല; എൻ കെ പ്രേമചന്ദ്രൻ എം പി

February 1, 2022
1 minute Read

കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി എൻ കെ പ്രേമചന്ദ്രൻ എം പി . കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ചതെന്നും എൻ കെ പ്രേമചന്ദ്രൻ എം പി ട്വന്റിഫോറിനോട് പറഞ്ഞു. ധനസംബന്ധമായ കാര്യങ്ങളിൽ വ്യക്തതയില്ലെന്നും എന്നാൽ പ്രഖ്യാപനങ്ങൾ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് സമാനമായ രീതിയിലായിരുന്നു ബജറ്റ് അവതരണം പ്രേമചന്ദ്രൻ വിമര്‍ശിച്ചു. പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയായിരുന്നു എന്നാൽ ബജറ്റിലെ ഉള്ളടക്കം സംബന്ധിച്ച് എം പിമാർക്ക് പോലും വിവരം കിട്ടിയിട്ടില്ല.

Read Also : യുഎസ്-കാനഡ അതിർത്തിയിൽ ഇന്ത്യൻ സ്വദേശികൾ അറസ്റ്റിൽ; തണുപ്പ് മൂലം കൈമുറിച്ചുമാറ്റേണ്ടി വരുമെന്ന് റിപ്പോർട്ട്

ആരോഗ്യരംഗം അടക്കം വിവിധ സെക്ടറുകളിൽ പുതിയ പദ്ധതികളില്ല. നിലവിലുള്ള പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ പേര് നൽകൽ മാത്രമാണ് നടന്നതെന്നും പ്രേമചന്ദ്രൻ വിമര്‍ശിച്ചു. തൊഴിലിലായ്മയെ പറ്റി ഒരു കാര്യവും ബജറ്റിൽ പരാമർശിച്ചിട്ടില്ലെന്നും ഡിജിറ്റൽ ബജറ്റ് എന്ന പേരിൽ സാധാരണക്കാർക്ക് വിവരങ്ങൾ ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടാതെ കേന്ദ്ര ബജറ്റ് 2022 നെ നിശിതമായി വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. രാജ്യത്തെ 10 ശതമാനം അതിസമ്പന്നർ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന സ്ഥിതിയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. മഹാമാരി കാലത്ത് വൻ സമ്പത്ത് ഉണ്ടാക്കിയവരിൽ നിന്ന് എന്തുകൊണ്ട് കൂടുതൽ നികുതി ഈടാക്കുന്നില്ലെന്ന ചോദ്യവും സീതാറാം യെച്ചൂരി ഉന്നയിച്ചു.

Story Highlights : nkpremachandran-response-union-cabinet-budget-2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top