Advertisement

5 ജി ലേലം ഈ വർഷം; സേവനം ഉടനെ ലഭ്യമാകും; ധനമന്ത്രി

February 1, 2022
1 minute Read

5 ജി ലേലം ഈ വർഷം, സേവനം ഉടനെ ലഭ്യമാകും 5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്ന് ധനമന്ത്രി അടുത്ത സംമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാവും 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും 5ജി-ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും.

കൂടാതെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും. കൊവിഡ് ഗ്രാമീണ മേഖലയിലെ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്നം പരിഹരിക്കാൻ ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാദ്യാസം കടുതലായി വ്യാപിപ്പിക്കും.

Read Also : ബജറ്റ് 2022; പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 48,000 കോടി

നിക്ഷേപത്തിനായി പുത്തന്‍ സാങ്കേതിക വിദ്യകളും പുതുരീതികളും പരീക്ഷിച്ചുവരുന്ന നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രബജറ്റ്. ഡിജിറ്റല്‍ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയ്ക്ക് പുതിയ ഡിജിറ്റല്‍ കറന്‍സി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപ പുറത്തിറക്കും. ഡിജിറ്റല്‍ രൂപയ്ക്കായുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്നുമാണ് പ്രഖ്യാപനം.

Story Highlights : parliament-budget-live-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top