ഓഹരി വിപണിയിലെ മുന്നേറ്റം തുടരാനാകാതെ സൂചികകള്‍

കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം തുടരാനാവാതെ സൂചികകള്‍. നിഫ്റ്റി 17400 പോയന്റിനും താഴെയെത്തി. പൊതുബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി സെന്‍സെക്‌സ് 1000 പോയന്റിലധികം ഉയര്‍ന്ന് 59032 ഉം നിഫ്റ്റി 17622 പോയന്റും എത്തിയിരുന്നു.
സാമ്പത്തികമേഖല മുന്നേറ്റത്തിലാണെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം വിപണിക്ക് അനുകൂലമായിരുന്നു. ഉയര്‍ന്ന മുന്നേറ്റമില്ലെങ്കിലും എണ്ണ, ഗ്യാസ്, ഓട്ടോ സൂചികകള്‍ ഒഴികെ മറ്റെല്ലാ മേഖലകളിലെയും സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബജറ്റ് അവതരണത്തിനുശേഷം ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ 1.4 ശതമാനം ഉയര്‍ന്നാണ് വ്യാപാരം തുടര്‍ന്നത്.
Read Also : കേന്ദ്രബജറ്റ് 2022; പ്രഖ്യാപനങ്ങള്‍ ഈ മേഖലകളില്‍
Story Highlights : sensex nifty, budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here