വളർച്ചാധിഷ്ഠിത ബജറ്റ്; പ്രധാനമന്ത്രിയെയും കേന്ദ്രധനമന്ത്രിയെയും അഭിനന്ദിച്ച് യോഗി

കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വളർച്ചാധിഷ്ഠിത കേന്ദ്ര ബജറ്റിന് പ്രധാനമന്ത്രി മോദിയെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും യോഗി അഭിനന്ദിച്ചു. കൊവിഡ് രാജ്യത്തെ മോശമായി ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലെത്താൻ ബജറ്റ് സഹായിക്കും . കേന്ദ്ര ബജറ്റിലെ വ്യവസ്ഥകൾ കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കും പ്രയോജനകരമാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കൾക്ക് 60 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന പ്രഖ്യാപനം മൂലം യുവാക്കൾക്ക് ജീവിതത്തിൽ മുന്നേറാനുള്ള അവസരം ലഭിക്കും. മിഷൻ ശക്തി പോലെ സ്ത്രീ ശാക്തീകരണത്തിനായി ഈ ബജറ്റിൽ നിരവധി വ്യവസ്ഥകൾ ഉണ്ട്. കർഷകർ, സ്ത്രീകൾ, യുവജനങ്ങൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതാണ് ബജറ്റ്. ബജറ്റിലെ സുപ്രധാന വ്യവസ്ഥകൾ, പ്രത്യേകിച്ച് താങ്ങുവില, കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം കൈവരിക്കുക എന്നിവ കർഷകരുടെ ദീർഘകാല ആവശ്യം നിറവേറ്റുന്നതാണ്.
Read Also :ബജറ്റിനെതിരേ മുഖ്യമന്ത്രി; സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുമെന്ന് വിമര്‍ശനം
ആത്മനിർഭരത, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, കൊവിഡ് കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറ്റുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ ബജറ്റിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും ബജറ്റ് അവതരിപ്പിച്ചതിന് പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ബാഗ്പത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
Story Highlights : UP CM Yogi Adityanath hails ‘growth-oriented’ Budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here