കാലിക്കറ്റ് സര്‍വകലാശാല കൈക്കൂലി കേസ്; ഒരു ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍
February 2, 2022
1 minute Read

കാലിക്കറ്റ് സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ഒരു ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍. പരീക്ഷാ ഭവനിലെ ബി എ വിഭാഗം അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ സുജിത് കുമാറിനെതിരെയാണ് നടപടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം സര്‍വകലാശാലയില്‍ കൈക്കൂലി ആരോപണത്തില്‍ ഇന്ന് മറ്റൊരു ജീവനക്കാരനെ കൂടി സസ്‌പെന്‍ഡ് ചെയ്തു. പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മന്‍സൂറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തലശേരി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. അപേക്ഷകയില്‍ നിന്ന് ഗൂഗിള്‍പേ വഴിയാണ് കൈക്കൂലി വാങ്ങിയത്.
Story Highlights : calicut university, bribe case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement