തിരുവനന്തപുരം നഗരസഭയിൽ വീണ്ടും തട്ടിപ്പ്; സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ പുതിയ കേസ് ; 2,55,000 രൂപയുടെ ക്രമക്കേട്

തിരുവനന്തപുരം നഗരസഭയിൽ വീണ്ടും തട്ടിപ്പ്. സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ പുതിയ കേസ്. കഴക്കൂട്ടം സോണൽ ഓഫീസിലാണ് 2,55,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. കാഷ്യർ അൻസൽ കുമാറിനെതിരെയാണ് കഴകൂട്ടം പൊലീസ് കേസെടുത്തത്. നികുതിയിനത്തിലും കുടിവെള്ള കണക്ഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് മുറിക്കുന്നതിനും ജനങ്ങൾ അടച്ച പണം അപഹരിച്ചതായാണ് കണ്ടെത്തൽ.
ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഓഡിറ്റ് വിഭാഗം മാസങ്ങളായി പരിശോധന നടത്തിവരുന്നു. ഇതിനെ തുടർന്നാണ് പുതിയൊരു തട്ടിപ്പ് കൂടി പുറത്ത് വന്നത്. നഗരസഭ സെക്രട്ടറി നൽകിയ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസ് എടുത്തിട്ടുണ്ട്. പക്ഷെ അൻസൽ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Story Highlights : case-against-trivandrum-corporation-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here