Advertisement

ലോകായുക്ത ഓർഡിനൻസിനെതിരെ സിപിഐ, മന്ത്രിമാര്‍ ജാഗ്രതക്കുറവുകാട്ടിയെന്ന് വിമർശനം

February 3, 2022
1 minute Read

ലോകായുക്ത ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സി.പി.ഐ നിര്‍വാഹകസമിതി. പാർട്ടി മന്ത്രിമാര്‍ ജാഗ്രതക്കുറവുകാട്ടിയെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശിച്ചു. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ചതിനായിരുന്നു വിമർശനം. ഓര്‍ഡിനന്‍സിനെക്കുറിച്ച് സംസ്ഥാന സെക്രട്ടറിയോട് സംസാരിച്ചിരുന്നെന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും മന്ത്രിമാര്‍ വിശദീകരിച്ചു.

വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടിന് കൗണ്‍സില്‍ പൂര്‍ണ പിന്തുണ നല്‍കി. ജനങ്ങളോട് യുദ്ധം ചെയ്ത് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. കല്ല് പിഴുതാൽ പല്ല് പോകുമെന്ന വിമർശനം ശരിയായില്ലെന്ന് വിഷയം ഉന്നയിച്ച് മുല്ലക്കര രത്നാകരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരോടുള്ള സമീപനം തിരുത്തണമെന്നും ആവശ്യമുയർന്നു.

രവീന്ദ്രൻ പട്ടയത്തിനെതിരായ നടപടികൾക്ക് സിപിഐ നേതൃയോഗത്തിൽ അംഗീകാരം നൽകി. പട്ടയം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത കെ കെ ശിവരാമനോട് വിശദീകരണം തേടാനും യോഗത്തിൽ തീരുമാനമായി.

Story Highlights : cpi-executive-meeting-decides-to-oppose-lokayukta-amendment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top