‘ഒരാളെ എങ്ങനെ തെളിവില്ലാതെ കൊലപ്പെടുത്തണമെന്ന് ദിലീപ് അനിയന് നിർദേശം നൽകി’; ഓഡിയോ ക്ലിപ്പിനെ കുറിച്ച് ബാലചന്ദ്രകുമാർ 24 നോട്

താൻ നൽകിയ ശബ്ദരേഖ കെട്ടിച്ചമച്ചതല്ല എന്ന് ബാലചന്ദ്രകുമാർ ട്വന്റിഫോറിനോട്. ശബ്ദരേഖയെല്ലാം വ്യാജവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു ഇന്ന് കോടതിയിൽ പ്രതിഭാഗത്തിന്റെ വാദം. ഇതിന് മറുപടിയായിട്ടായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ( dileep instructed brother about murder )
താൻ നൽകിയ ഓഡിയോ ക്ലിപ്പിൽ ശാപവാക്കുകളാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരാളെ എങ്ങനെ തെളിവില്ലാതെ കൊലപ്പെടുത്തണമെന്ന് ദിലീപ് അനിയനോട് പറയുന്ന ഓഡിയോ ക്ലിപ്പ് തന്റെ കൈയിലുണ്ടെന്ന് ബാലചന്ദ്രകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ഒരു സിനിമയിലെ സീൻ ചൂണ്ടിക്കാട്ടിയാണ് നിർദേശങ്ങൾ നൽകിയത്. അത് പോലെ വേണം കൃത്യം നടപ്പിലാക്കാനെന്നും ദിലീപ് പറഞ്ഞതായി ബാലചന്ദ്രകുമാർ അറിയിച്ചു. നിലവിൽ അന്വേഷണ സംഘത്തിന് മാത്രമേ അത് നൽകിയിട്ടുള്ളു. ഇനി അത് പുറത്ത് വിടുമെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.
‘ഞാൻ നൽകേണ്ട ഡിവൈസ് എല്ലാം പൊലീസിന് നൽകിയിട്ടുണ്ട്. അവസാന ലാപ്പിൽ രക്ഷപ്പെടാൻ വേണ്ടിയാണ് മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ആരോപിക്കുന്നത്’- ബാലചന്ദ്രകുമാർ പറഞ്ഞു.
സാമ്പത്തിക ഇടപാടുകളെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച് പ്രതിഭാഗം കോടതിയിൽ പരാമർശിച്ചിരുന്നു. ആ ഓഡിയോ ക്ലിപ്പും തന്റെ കൈയിലും ഉണ്ടെന്നും, അത് പൊതുജനങ്ങൾ കേൾക്കുന്നതാണ് നല്ലതെന്നും ബാലചന്ദ്രകുമാർ പറയുന്നു.
Read Also : ഗൂഡാലോചന നടത്തിയത് അന്വേഷണ ഉദ്യോഗസ്ഥര്‍; എഡിജിപി ബി. സന്ധ്യക്കെതിരെ ദിലീപ്
അതേസമയം, ഗൂഡാലോചന കേസിൽ പ്രതി ദിലീപ് സമർപ്പിച്ച മുൻകർ ജാമ്യാപേക്ഷയിൽ നാളെയും വാദ് തുടരും. ഇന്ന് പ്രതിഭാഗം വാദമാണ് നടന്നത്. നാളെ പ്രോസിക്യൂഷൻ വാദം നടക്കും. വാദത്തിനിടെ ദിലീപ് എഡിജിപി ബി.സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഗൂഡാലോചന നടന്നെന്ന് പറയുന്നത് ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. വിവരം നൽകേണ്ടിയിരുന്നത് എസ്എച്ച്ഒയ്ക്കാണ്. പക്ഷേ ഈ കേസിൽ ബി.സന്ധ്യക്ക് വിവരങ്ങൾ കൈമാറിയത് എന്തിനാണെന്ന് ദിലീപ് കോടതിയിൽ ചോദിച്ചു. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ട് എഡിജിപിയും ഉദ്യോഗസ്ഥരും നടത്തിയ ഗൂഡാലോചനയാണ് പുതിയ കേസ്. പ്രതികളല്ല ഇവിടെ പൊലീസ് ഉദ്യോഗസ്ഥരാണ് ഗൂഡാലോചന നടത്തിയത് എന്ന വാദവും ദിലീപ് ഉന്നയിച്ചു. വിഐപി ആരാണെന്ന് പറയാത്തത് മാപ്പുസാക്ഷിയായി ആരെയെങ്കിലും കൂട്ടിച്ചേർക്കാനായിരിക്കുമെന്നും പ്രതിഭാഗം ആരോപിച്ചു.
Story Highlights : dileep instructed brother about murder, balachandra kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here