കേന്ദ്രം ചരിത്രത്തെ മാറ്റിമറിക്കാൻ ശ്രമിക്കുന്നു; വിമർശനവുമായി മഹുവ മൊയ്ത്ര

കേന്ദ്ര സർക്കാരിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സർക്കാർ ചരിത്രം മാറ്റിമറിക്കാൻ ശ്രമിക്കുകയാണെന്നും ഭാവിയെ ഭയപ്പെടുന്നതായും മൊയ്ത്ര ലോക്‌സഭയിൽ പറഞ്ഞു. രാജ്യത്തിൻ്റെ അവകാശങ്ങൾ നേടിയെടുത്ത സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് രാഷ്ട്രപതി തുടക്കത്തിൽ പരാമർശിച്ചു. എന്നാൽ പ്രസംഗത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നില്ലെന്നും തൃണമൂൽ എംപി കുറ്റപ്പെട്ടുത്തി.
കേന്ദ്ര സർക്കാർ വര്‍ത്തമാനകാലത്തെ അവിശ്വസിക്കുന്നു. ലോക്‌സഭാ സ്പീക്കർ തനിക്ക് സംസാരിക്കാൻ 13 മിനിറ്റ് മാത്രമാണ് അനുവദിച്ചതെന്ന് അവർ ആരോപിച്ചു. ‘സ്പീക്കർ എനിക്ക് 13 മിനിറ്റ് മാത്രമാണ് അനുവദിച്ചത്. കാരണം തിരക്കിയപ്പോൾ 13 മിനിറ്റ് അനുവദിച്ചത് തൻ്റെ മഹത്വമാണെന്ന മറുപടിയാണ് ലഭിച്ചത്… അവിശ്വസനീയം..” മൊയ്ത്ര ട്വീറ്റ് ചെയ്തു.
Story Highlights : govt-wants-to-alter-history-mahua-moitra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here