അരക്ഷിതാവസ്ഥയാണ്, പുറത്തിറങ്ങാന്‍ കഴിയുന്നില്ല…! ഗ്രാമം വിട്ടുപോകാന്‍ അനുവദിക്കണമെന്ന് ഹത്‌റാസ് പെണ്‍കുട്ടിയുടെ കുടുംബം

ഉത്തര്‍പ്രദേശിലെ ഹത്‌റാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിലെ കുടുംബം കഴിയുന്നത് അരക്ഷിതാവസ്ഥയില്‍. സ്വതന്ത്രമായി സഞ്ചരിക്കുന്നതിനോ മറ്റുകാര്യങ്ങള്‍ക്കൊ കഴിയാതായതോടെ ഗ്രാമം തന്നെ വിട്ടുപോകാന്‍ അനുവദിക്കണമെന്നാവശ്യവുമായി കുടുംബം. രണ്ടു സഹോദന്മാര്‍ മൂന്ന് സഹോദരിമാര്‍ ഒപ്പം അച്ഛനും അമ്മയും അടങ്ങുന്ന കുടുംബ കഴിയുന്നത് നാലു ചുവരുകള്‍ക്കുള്ളിലാണ്. സിആര്‍പിഎഫിന്റെ സുരക്ഷാ ഭടന്മാരാണ് അവര്‍ക്ക് സുരക്ഷയൊരുക്കുന്നത.് അവരുടെ അനുവാദമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സംഭവത്തിന് ശേഷം അവര്‍ക്ക് കോടതിയില്‍ പോകാന്‍ വേണ്ടി മാത്രമാണ് വീടിനു പുറത്തേക്കിറങ്ങാന്‍ സാധിച്ചിട്ടുള്ളത്. തൊഴിലെടുക്കാന്‍ പോലും കഴിയുന്നില്ല. കൂലിപ്പണിയെടുത്താണ് കുടുംബം ജീവിച്ചിരുന്നത്. എന്നാല്‍ സിആര്‍പിഎഫ് കാവലില്‍ ജോലിക്കെത്തുന്ന സാഹചര്യം മൂലം തൊഴില്‍ തന്നെ ഇല്ലാത്ത നിലയാണ്.
ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടി സംഭവങ്ങള്‍ക്കും ശേഷം അന്നു മുതല്‍ ആ വീട് പൂര്‍ണമായും ഒരു തടവറയ്ക്ക് സമാനമായി പൊലീസ് കാവലില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ പ്രദേശത്തേക്കെത്തുമ്പോള്‍ ചോദ്യശരങ്ങളുമായി ആളുകള്‍ എത്തുന്നു. ഇങ്ങനെയൊരു അരക്ഷിതാവസ്ഥയിലുള്ള സാഹചര്യത്തില്‍ താമസിക്കാന്‍ കഴിയില്ലെന്നാണ് കുടുംബം പറയുന്നത്. അതിനാല്‍ ആ ഗ്രാമം തന്നെ വിട്ടു പോകാന്‍ അനുവദിക്കണം. തെരഞ്ഞെടുപ്പിന്റെ കാലമായതുകൊണ്ട് തന്നെ വ്യത്യസ്തമായ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ തെരഞ്ഞെടുപ്പ് ആയുധമാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിലൊന്നും തങ്ങള്‍ കക്ഷികളല്ല. സ്വര്യമായി ജീവിക്കാന്‍ കഴിയണം. അതിനുവേണ്ടി ഹത്‌റാസിന് പുറത്തേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
2021 സെപ്റ്റംബര്‍ 14ന് അമ്മയ്ക്ക് ഒപ്പം പുല്ല് പറക്കാന്‍ പോയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഉന്നത ജാതിയില്‍ പെട്ട നാല് പേരായിരുന്നു സംഭവത്തിന് പിന്നില്‍. സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പൊലീസ് കാണിച്ചിരുന്ന അലംഭാവം ആദ്യം മുതല്‍ക്കേ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നു.
പിന്നീട് സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ദംഗ് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് പൊലീസ് ബന്ധുക്കളുടെ സമ്മതമില്ലാതെ കത്തിച്ചിരുന്നു. ഇതും വിവാദങ്ങള്‍ക്ക് ഇടയാക്കി. പിന്നീട് പ്രതിപക്ഷ നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ചെല്ലുന്നതും അധികൃതര്‍ തടഞ്ഞിരുന്നു. കൂടാതെ തങ്ങള്‍ക്ക് അവിടെയുള്ള അധികാരികളില്‍ നിന്ന് തന്നെ ഭീഷണിയുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തി.
സംഭവം ദേശീയതലത്തില്‍ വിവാദമായതോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസില്‍ സിബിഐ അന്വേഷണത്തിന് വിടുന്നതായി പ്രഖ്യാപിച്ചു. ഇതിന് തുടര്‍ച്ചയായി കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു.
Story Highlights : hathras rape case family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here