മാളവിക ജയറാം അഭിനയക്കളരിയില്‍;
സിനിമയിലേക്കാണോയെന്ന് ആരാധകര്‍

നടന്‍ ജയറാമിന്റെ മകള്‍ മാളവിക ജയറാം അഭിനയക്കളരിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയിലാണ് മാളവിക പങ്കെടുത്തത്. (malavika jayaram)
തെന്നിന്ത്യയിലെ യുവതാരങ്ങള്‍ക്കൊപ്പമാണ് മാളവിക അഭിനയക്കളരിയിലെത്തിയത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹന്‍, തെലുങ്ക് താരം നിഹാരിക കോണിഡേല, മോഡല്‍ ശ്രുതി തുളി, നടന്‍ സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്‌ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു.
അച്ഛനും അമ്മയ്ക്കും സഹോദരനും പിന്നാലെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഈ പരിശീലനമെന്നാണ് ആരാധകരുടെ ചോദ്യം.
‘മെച്ചപ്പെട്ടിട്ടുണ്ട്… യഥാര്‍ത്ഥത്തില്‍ അല്ല’ എന്ന അടിക്കുറിപ്പോടെ മാളവിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
മാളവിക സിനിമയില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് കൃത്യമായ ഉത്തരം മാളവിക തന്നെ നല്‍കുകയും ചെയ്തിട്ടുണ്ട്.
സിനിമകള്‍ വന്നാല്‍ ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ തനിയ്ക്ക് കൂടുതല്‍ താത്പര്യമുള്ളത് കായിക മേഖലയോടാണെന്നാണ് താരപുത്രി വ്യക്തമാക്കിയത്.
നേരത്തെ മാളവികയും ജയറാമും ഒരുമിച്ച പരസ്യ ചിത്രം വൈറലായിയിരുന്നു. പരസ്യചിത്രത്തിന് പിന്നാലെ മാളവിക സിനിമയിലേക്ക് അരങ്ങേറുകയാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ നടന്‍ ജയറാം ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിച്ചിരുന്നു.