Advertisement

‘സിദ്ദു ഹീറോയാണ്, കോൺഗ്രസിൻ്റെ മുഖ്യമന്ത്രി ആരായാലും പ്രശ്നമില്ല’; ഭാര്യ നവജ്യോത് കൗർ

February 3, 2022
Google News 1 minute Read

പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചോലിയുള്ള തർക്കം തുടരുന്നതിനിടെ പ്രതികരണവുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദു. തൻ്റെ ഭർത്താവ് ഒരു ഹീറോയാണെന്നും മുഖ്യമന്ത്രിയായി പാർട്ടി ആരെ തെരഞ്ഞെടുത്താലും പ്രശ്‌നമല്ലെന്നും കൗർ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെതിരെയും കൗർ വിമർശനം ഉന്നയിച്ചു. മന്ത്രിമാരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചിരുന്നെങ്കിൽ അദ്ദേഹവുമായി ആർക്കും പ്രശ്‌നമുണ്ടാകുമായിരുന്നില്ല. അദ്ദേഹം ജോലി ചെയ്യുകയും മറ്റ് മന്ത്രിമാരെ ബഹുമാനിക്കുകയും ചെയ്യണമായിരുന്നുവെന്നും കൗർ കൂട്ടിച്ചേർത്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ സിദ്ദുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 18-ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചിരുന്നു.

കോൺഗ്രസ് നേതൃത്വം തന്നെ നിരാശപ്പെടുത്തിയെന്ന് അമരീന്ദർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജിക്ക് പിന്നാലെ സിദ്ദു സ്ഥിരതയുള്ള ആളല്ലെന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് കോൺഗ്രസിലെ ചേരിപ്പോര് തടയാൻ കഴിഞ്ഞ വർഷം ജൂലൈയിലാണ് സിദ്ദുവിനെ കോൺഗ്രസ് നേതൃത്വം പിസിസി അധ്യക്ഷനാക്കിയത്. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.

Story Highlights : sidhu-is-a-hero-says-his-wife

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here