Advertisement

‘ഐ ഫോൺ മാത്രമല്ല, പല സമ്മാനങ്ങളും ശിവശങ്കറിന് നൽകിയിട്ടുണ്ട്; സ്വപ്‌ന

February 4, 2022
1 minute Read

എം ശിവശങ്കര്‍ ഐഎഎസിനെതിരെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ശിവശങ്കര്‍ തൻ്റെ ജീവിതത്തിൻ്റെ സുപ്രധാന ഭാഗമായ ആളാണെന്ന് സ്വപ്‌ന പറഞ്ഞു. തനിക്ക് ഐടി വകുപ്പിൽ നിയമനം നേടിത്തന്നത് ശിവശങ്കറാണ്. കോൺസുലേറ്റിലെ ജോലി രാജിവച്ചതും ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് സ്വപ്ന പ്രതികരിച്ചു.

തൻ്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ അദ്ദേഹം പുസ്തകത്തിൽ എഴുതിയെങ്കിൽ അത് മോശമാണ്. എന്നാൽ താന്‍ ഒരു ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു. ഈ അവസ്ഥയിൽ ആക്കിയതിൽ ശിവശങ്കറിന് പങ്കുണ്ട്. ഫോൺ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. ഐ ഫോൺ മാത്രമല്ല ശിവശങ്കറിന് പല സമ്മാനങ്ങളും താൻ നൽകിയിട്ടുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

യൂണിടാക്കിന്റെ നിര്‍ദേശം അനുസരിച്ചാണ് മൊബൈല്‍ഫോണ്‍ നല്‍കിയത്. ശിവശങ്കര്‍ ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും അവര്‍ പറഞ്ഞു. യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ അനുഭവ കഥ പുസ്തകമായി ഇറങ്ങാൻ പോകുന്നു എന്ന വാർത്ത വന്നിരുന്നു. ഇതിലെ പരാമർശങ്ങൾക്ക് മറുപടി എന്ന രീതിയിലായിരുന്നു സ്വപ്നയുടെ പ്രതികരണം.

Story Highlights: swapna suresh against sivasankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top