Advertisement

ഭോപ്പാലിനെ ‘ഭോജ്പാൽ’ എന്ന് പുനർനാമകരണം ചെയ്യണം: മധ്യപ്രദേശ് മന്ത്രി

February 4, 2022
1 minute Read

ഹോഷംഗബാദ് ജില്ലയെ നർമദാപുരം എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത മധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്. പതിനൊന്നാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന രാജാ ഭോജിന്റെ ബഹുമാനാർത്ഥം സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിനെ ‘ഭോജ്‌പാൽ’ എന്ന് പുനർനാമകരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഭോപ്പാലിന്റെ പേര് ഭോജ്പാൽ എന്ന് മാറ്റണമെന്ന് വളരെക്കാലമായി ആവശ്യപ്പെടുന്നു. സംസ്ഥാന നിയമസഭയിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതും” സാരംഗ് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ ഹോഷംഗബാദ് ജില്ലയുടെ പേര് നർമദാപുരം എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചിരുന്നു. പുനർനാമകരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ചൗഹാനോടും സാരംഗ് നന്ദി രേഖപ്പെടുത്തി.

പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ മാറ്റുന്നതിന് പിന്നിലെ ആശയം ഭൂതകാലത്തിൽ നിന്ന് വേർപെടുത്തുകയാണെന്ന് സാരംഗ് പറഞ്ഞു. നർമ്മദാ നദി സംസ്ഥാനത്തിന്റെ ജീവനാഡിയാണ്, അതിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹോഷംഗബാദിന്റെ പേര് നർമ്മദാപുരം എന്ന് മാറ്റുന്നത് സ്വാഗതാർഹമായ നടപടിയാണെന്നും ബിജെപി നേതാവ് പറഞ്ഞു.

Story Highlights: rename-bhopal-as-bhojpal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top