പറവൂരിലെ ആത്മഹത്യ ദൗർഭാഗ്യകരം; മാട്ടുപുറം ഗുണ്ടാ അക്രമണത്തിൽ പ്രതികളെ സിപിഐഎം സംരക്ഷിക്കുന്നു; വി ഡി സതീശൻ

- ഗുണ്ടകളെ അമർച്ച ചെയ്യാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
- ഇനിയൊരു സജീവന്‍ ഉണ്ടാവരുതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുംമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
പറവൂരിലെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെടും. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളിലും അന്വേഷണം വേണം. ഇനിയൊരു സജീവന്‍ ഉണ്ടാവരുതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുംമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വർധിച്ചു വരുന്നെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ഗുണ്ടകളെ അമർച്ച ചെയ്യാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മാട്ടുപുറം ഗുണ്ടാ അക്രമണത്തിൽ പ്രതികളെ സിപിഐഎം സംരക്ഷിക്കുന്നു. സംസ്ഥാനത്തെ പൊലീസ് സംവിധാനം നോക്കുകുത്തികളാകുന്നെന്നും അദ്ദേഹം വിമർശിച്ചു.
Read Also : ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ
അതേസമയം ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27-ന് യു.ഡി.എഫ് പ്രതിനിധി സംഘം നല്‍കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.
Story Highlights : satheeshan-demands-probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here