കൊവിഡ് വ്യാപനം കുറഞ്ഞാൽ തീയറ്ററുകൾ ഉടൻ തുറക്കും : സജി ചെറിയാൻ

കൊവിഡ് വ്യാപനം കുറഞ്ഞാൽ തീയറ്ററുകൾ ഉടൻ തുറക്കാമെന്ന് മന്ത്രി സജി ചെറിയാൻ ട്വന്റിഫോറിനോട്. കൊവിഡ് നിന്ത്രണങ്ങളോട് തീയറ്റർ ഉടമകളും സിനിമാ പ്രവർത്തകരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ( theater will open soon once covid rate drops says saji cheriyan )
അതേസമയം, കൊറോണ നിയന്ത്രണങ്ങൾ തീയറ്ററുകൾക്ക് മാത്രം ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങൾ കർക്കശമാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ഫിയോക് ആരോപിക്കുന്നു.
Read Also : ഇന്ന് കൊവിഡ് അവലോകന യോഗം; സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ തീരുമാനമുണ്ടാകും
കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ തീയറ്ററുകൾ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്ടം സഹിക്കേണ്ടി വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്ഥയാണ്. കൊറോണ വ്യാപനം രൂക്ഷമായ ഡൽഹി, ഹരിയാന ,ഗോവ എന്നിവിടങ്ങളിൽ കർഫ്യൂ സമയങ്ങളിൽ പോലും 50% പ്രവേശനം അനുവദിച്ച് തീയറ്ററുകൾ പ്രവർത്തിച്ചുവെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
Story Highlights : theater will open soon once covid rate drops says saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here