Advertisement

കൊല്ലം ജില്ല ഇനി ‘ബി’ കാറ്റഗറിയിൽ: നിയന്ത്രണങ്ങൾ ബാധകമെന്ന് ജില്ലാ കളക്ടർ

February 5, 2022
3 minutes Read

കൊവിഡ് വ്യാപനതോത് കണക്കാക്കി കൊല്ലം ജില്ലയില്‍ ഇനി ‘ബി’ കാറ്റഗറി നിയന്ത്രണം. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സിനിമ തീയറ്ററുകൾ ജിമ്മുകൾ എന്നിവ പ്രവർത്തിപ്പിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.
‘സി’ കാറ്റഗറിയിലായിരുന്നു ജില്ല ഉണ്ടായിരുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയെ ‘ബി’ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്.

കാറ്റഗറി ‘ബി’ യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി ‘എ’ യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല.

Read Also :തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് കണക്ക് 10,000ത്തില്‍ താഴെ; കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍

അതേസമയം കഴിഞ്ഞ ദിവസം ജില്ലയിൽ 3633 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 3615 പേർക്കും 17 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ 2722 പേർ കൊവിഡ് മുക്തി നേടി.

Story Highlights: Covid19-Kollam district in B category now

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top