Advertisement

ആന്ധ്രയിൽ 7 വയസ്സുകാരിയോട് ക്രൂരത, ചൂടുവെള്ളം ശരീരത്തിൽ ഒഴിച്ചു

February 5, 2022
Google News 1 minute Read
ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിൽ 7 വയസ്സുകാരിയോട് ക്രൂരത. വീട്ടുജോലി ചെയ്യാത്തതിന് രക്ഷിതാവ് കുട്ടിയുടെ ശരീത്തിൽ ചൂടുവെള്ളം ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ മിദുല ചികിത്സയിലാണ്. സംഭവത്തിൽ പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മ ദുർഗ കുവൈറ്റിൽ ജോലി ചെയ്യുന്നു. അമ്മയുടെ സുഹൃത്തായ ലക്ഷ്മിയുടെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. വീട്ടുജോലി ചെയ്യുന്നില്ലെന്ന് പറഞ്ഞാണ് ലക്ഷ്മി ചൂട് വെള്ളം ഒഴിച്ചത്. നേരത്തെ പെൺകുട്ടിയുടെ വീട്ടിൽ മോഷണം നടന്നതായി ലക്ഷ്മി ആരോപിച്ചു. പെൺകുട്ടിയെ സർക്കാർ ഹോസ്റ്റലിലേക്ക് മാറ്റുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Story Highlights: hot-water-poured-on-7-year-old-girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here