Advertisement

ലതാ മങ്കേഷ്‌കര്‍ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

February 5, 2022
1 minute Read
lata mangeshkar

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അനശ്വര ഗായിക ലതാ മങ്കേഷ്‌കറുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ കഴിയുന്ന ലതാ മങ്കേഷ്‌കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ലതാജി ചികിത്സയില്‍ കഴിയുന്നത്. കൊവിഡിനിടയില്‍ ന്യൂമോണിയ കൂടി ബാധിച്ചെങ്കിലും ജനുവരി അവസാനത്തോടെ ന്യുമോണിയ ഭേദമായിരുന്നു.

നൈറ്റിംഗേല്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്ന, പത്മവിഭൂഷന്‍, പത്മഭൂന്‍, ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം, നിരവധി ദേശിയ പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ച ഈ അനുഗ്രഹീത ഗായികയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആല്‍ബം 2004 ലെ വീര്‍ സാറ എന്ന ചിത്രത്തിലേതായിരുന്നു.

Read Also : അന്ന് നടി ബിന്ദുവിന്റെ മകളായി അറിയപ്പെട്ടു; ഇന്ന് ഗായത്രിയുടെ അമ്മയായി ബിന്ദു അറിയപ്പെടുന്നു

Story Highlights: lata mangeshkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top