തമിഴ്നാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരിയനായ്ക്കൻപാളയം ഫോറസ്റ്റ് റേഞ്ചിലെ മൊട്ടിയൂർ ആദിവാസി സെറ്റിൽമെന്റിന് സമീപമാണ് സംഭവം. 50 വയസുകാരനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വനമേഖലയിൽ നിന്ന് 100 മീറ്ററോളം അകലെ ആദിവാസി സെറ്റിൽമെന്റിന് സമീപമുള്ള പട്ടയഭൂമിയിലേക്ക് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ തിരിച്ച് കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടത്തിയതായി പ്രസ്താവനയിൽ പറയുന്നു.
അതിനിടെ, കാരമട ഫോറസ്റ്റ് റേഞ്ചിലെ ബരാളിക്കാട് ആദിവാസി സെറ്റിൽമെന്റിന് സമീപം ശനിയാഴ്ച വൈകീട്ട് 30 വയസ് പ്രായമുള്ള പെൺ ആനയെ ചത്തനിലയിൽ കണ്ടെത്തിയെന്നും മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോർട്ടം ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു.
Story Highlights: man killed in elephant attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here