ഗ്രൗണ്ടില്‍ പുകവലിച്ച് അഫ്ഗാന്‍ താരം,
വിവാദ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ബംഗ്ലാദേശ് പ്രിമിയര്‍ ലീഗ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ധാക്കയിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് പുകവലിച്ച മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയുടെ അഫ്ഗാനിസ്ഥാന്‍ താരം വിവാദക്കുരുക്കില്‍. മുഹമ്മദ് ഷെഹ്‌സാദാണ് കളിക്കളത്തില്‍വച്ച് പുക വലിച്ചത്. വിവാദ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ് താരത്തിന് കര്‍ശന താക്കീതും ലഭിച്ചു. ഷെഹ്‌സാദിന്റെ പേരില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. (Mohammad Shahzad earns reprimand for smoking)
ശക്തമായ മഴ മൂലം ഈ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന കോമില്ല വിക്ടോറിയന്‍സും മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയും തമ്മിലുള്ള
മത്സരം തടസപ്പെട്ടിരുന്നു. മത്സരം തുടങ്ങാന്‍ വൈകിയതോടെ മഴ ശമിച്ച അല്‍പനേരത്തേക്ക് കളിക്കാര്‍ ഗ്രൗണ്ടിലെത്തി. ഈ സമയത്താണ് ഷെഹ്‌സാദ് പുകവലിച്ചത്. അഫ്ഗാനില്‍ നിന്നുള്ള ഈ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്ക ടീമിലെ സ്ഥിരംസാന്നിധ്യമാണ്. ഏഴു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്താണ് ധാക്ക ടീം.
@MShahzad077 smoking in public on the field.
— Nazmul Tareq (@NazmulTareq71) February 4, 2022
Today's BPL match between ministers Dhaka and @ComillaV is being delayed due to rain. The controversial incident of Shehzad was seen then.
? INTERNET#BPL2022 pic.twitter.com/VsI6boDvfz
ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഇടപെട്ടത്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന തരത്തിലാണ് ഷെഹ്‌സാദ് പെരുമാറിയതെന്ന് കണ്ടെത്തിയ മാച്ച് റഫറി നീയിമുര്‍ റഷീദ് താരത്തെ താക്കീത് ചെയ്യാനും ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്താനും തീരുമാനിക്കുകയായിരുന്നു. ഷെഹ്‌സാദ് പിഴവ് സമ്മതിച്ചതോടെ മറ്റ് നടപടിക്രമങ്ങള്‍ കൂടാതെ തന്നെ ഇത് നടപ്പാക്കുകയും ചെയ്തു.
Read Also 24 വർഷത്തിന് ശേഷം ഓസ്‌ട്രേലിയ പാകിസ്താനിലേക്ക്; പരമ്പര മാർച്ച് 4 മുതൽ
ധാക്ക പരിശീലകന്‍ മിസാനുര്‍ റഹ്മാന്‍ പുകവലി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗ്രൗണ്ടില്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് ഡ്രസിംഗ് റൂമിലേക്ക് പോകാന്‍ ബംഗ്ലാദേശ് താരം തമിം ഇക്ബാലും ഷഹ്‌സാദിനോടു നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശിലെ നിരവധി മാധ്യമങ്ങള്‍ മറ്റ് താരങ്ങളുടെ അടുത്ത് നിന്ന് ഷഹ്‌സാദ് പുകവലിക്കുന്ന ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
Story Highlights: Mohammad Shahzad earns reprimand for smoking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here