അങ്ങ് റഷ്യയിൽ മാത്രമല്ല, ഇവിടെ കേരളത്തിലുമുണ്ട് റഷ്യൻ സാമോയിഡുകൾ; കൗതുകമായി ഈ ഓമനകൾ…

വളർത്തുന്നമൃഗങ്ങളെ പൊന്നോമനകളെ പോലെയാണ് നമ്മൾ കാണുന്നത്. നമുക്കേറ്റവും പ്രിയപ്പെട്ടവരും… അതിൽ തന്നെ ഏറെ വ്യത്യസ്ഥരുണ്ട്. തന്റെ പ്രിയപ്പെട്ട റഷ്യൻ സാമോയിഡ് വിഭാഗത്തിൽ പെട്ട നായയെ സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി. അതിലേക്ക് കടക്കുന്നതിന് മുമ്പ് റഷ്യൻ സമോയിഡിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം. കേരളത്തിൽ അങ്ങനെ കണ്ടുപരിചയമില്ലാത്ത പ്രേത്യക ഇനം നായയാണ് ഇത്. റഷ്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യ, പടിഞ്ഞാറൻ സൈബീരിയയിലുമാണ് റഷ്യൻ സമോയിഡുകളെ കണ്ടുവരുന്നത്. ആ ഒരു ഏരിയയെ കുറിച്ച് കേൾക്കുമ്പോൾ തന്നെ നമുക്ക് ഓർമ വരുന്നത് മരം കോച്ചുന്ന തണുപ്പാണ്. ആ മേഖലയിലാണ് ഇവരുടെ വർഗ പരമ്പര ഉത്ഭവിക്കുന്നത്. പക്ഷെ ഇപ്പോൾ ഈ കൂട്ടർ ഇവിടെയുണ്ട്. നമ്മുടെ കേരളത്തിൽ. തിരുവനന്തപുരത്തെ പോത്തൻകോട് സ്വദേശി ശരത്താണ് ഇവരെ സ്വന്തമാക്കിയിരിക്കുന്നത്.
ആകെ ആറു റഷ്യൻ സമോയിഡുകളാണ് ശരത്തിനുള്ളത്. നാല് പെണ്ണും രണ്ട് ആണും. അമ്മു, പാറു, സ്റ്റെല്ല, ജൂലി പിന്നെ ജിമ്മിയും ടോമിയും. ടെറസിൽ തയ്യാറാക്കിയ പ്രത്യേക കൂട്ടിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇവർ ഓടി വരുന്നത് കണ്ടാൽ ഒരു പഞ്ഞിക്കെട്ട് ഓടിവരുന്നത് പോലെയേ തോന്നുകയുള്ളൂ. അത്രയും ഓമനത്തം തോന്നുന്ന ഇക്കൂട്ടർ കുരയ്ക്കുക മാത്രമേയുള്ളൂ. കടിക്കുകയോ ആരെയും ഉപദ്രവിക്കുകയോ ഇല്ല. ശരത്തിന്റെ മകൾ രണ്ടര വയസുകാരി കല്യാണക്കുട്ടിയുടെ കളിക്കൂട്ടുകാരാണ് ഇവരെല്ലാം. രാപകലില്ലാതെ ഇവരുടെ കൂടെയാണ് കല്യാണി.
വിദേശത്ത് അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിച്ച് ഏതാണ്ട് ഒരു എട്ട് ഒമ്പത് ലക്ഷം മുടക്കിയാണ് ശരത്ത് ഇതിനെ സ്വന്തമാക്കിയിരിക്കുന്നത്. പഞ്ചാബിൽ നിന്നാണ് ശരത് ഇവരെ വാങ്ങിയിരിക്കുന്നത്. അറുപത് മുതൽ 120 വയസ്സ് വരെ പ്രായം ഉള്ളപ്പോഴാണ് വാങ്ങിയത്. ഇപ്പോൾ ഒൻമ്പത് പത്ത് മാസം പ്രായം ഉണ്ട്. ഇതുവരെ 12 ലക്ഷം മുടക്കി. ഒരു മാസം ഇവരെ വളർത്താനുള്ള ചെലവ് 20000 രൂപയാണ്.
ഡ്രൈ ഫുഡ്, ചോറ്, മീൻ ഇറച്ചി എന്നിവയാണ് ഇവർക്ക് ഭക്ഷണമായി നൽകുന്നത്. അതിശൈത്യത്തിൽ ജീവിക്കുന്ന ഇവർക്ക് എങ്ങനെയാണ് ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപെടാൻ കഴിയുന്നത് എന്നതാണ് എല്ലാവരും ശരത്തിനോട് നിരന്തരമായി ചോദിക്കുന്നത്. ശരത്തിന്റെ പക്കലുള്ളത് ഇമ്പോർട്ട് ചെയ്ത് കൊണ്ടുവന്ന റഷ്യൻ സാമോയിഡുകകളിൽ ഉണ്ടായ കുഞ്ഞുങ്ങളാണ്. അതുകൊണ്ട് തന്നെ ഇവർക്ക് ഇന്ത്യൻ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ സാധിക്കും.
Story Highlights: russian samoyed puppies in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here