Advertisement

മൊറോക്കോയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ ഇപ്പോഴും പുറത്തെത്തിക്കാനായില്ല (വിഡിയോ)

February 5, 2022
1 minute Read
ryan Morocco

മൊറോക്കോയിലെ ഷെഫ്‌ഷോണ്‍ പ്രവശ്യയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷിക്കാന്‍ തീവ്രശ്രമം ഇന്നും തുടരുന്നു. കിണറ്റില്‍ വീണ് നാല് ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് കുട്ടിയെ പുറത്തെടുക്കാനായിട്ടില്ല.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഞ്ചുവയസുകാരനായ റയാന്‍ വീടിനടുത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് റയാന്‍ കിണറ്റില്‍ വീണ വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു.

നൂറടി താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളത്. കിണറിനടിയില്‍ കഴിയുന്ന റയാന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. റയാന് വേണ്ട ശുദ്ധജലവും ഭക്ഷണവും കയറില്‍ കെട്ടി കിണറിനകത്തേക്ക് എത്തിക്കുന്നുണ്ട്. കുട്ടി പ്രതികരിക്കുന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. റയാന്‍ കഴിയുന്ന ഭാഗം മനസിലാക്കി കിണറിന് പുറത്ത് സമാന കുഴിയുണ്ടാക്കി വേണം കുട്ടിയെ പുറത്തെത്തിക്കാന്‍.

Story Highlights: ryan Morocco

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top