അടുത്ത വർഷം മുതൽ വനിതാ ഐപിഎൽ നടത്തും: സൗരവ് ഗാംഗുലി

പൂർണ തോതിലുള്ള വനിതാ ഐപിഎൽ അടുത്ത വർഷം മുതൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. അതിനുള്ള നീക്കുപോക്കുകൾ നടക്കുകയാണ്. തീർച്ചയായും അത് സംഭവിക്കും. പുരുഷ ഐപിഎൽ പോലെ വനിതാ ഐപിഎലും വൻ വിജയമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“പൂർണ തോതിലുള്ള വനിതാ ഐപിഎലിനായുള്ള രൂപവത്കരണം നടക്കുകയാണ്. തീർച്ചയായും അത് സംഭവിക്കും. വനിതാ ഐപിഎ ആരംഭിക്കാനുള്ള ഏറ്റവും പറ്റിയ സമയം അടുത്ത വർഷം ആണെന്ന് ഞാൻ കരുതുന്നു. പുരുഷ ഐപിഎൽ പോലെ വനിതാ ഐപിഎലും വൻ വിജയമായിരിക്കും. ഒരുപാട് വനിതാ താരങ്ങൾ ഐപിഎലിനായി ആവശ്യമുണ്ട്. ഏകദേശം നാല് വർഷങ്ങൾക്കുള്ളിൽ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഏഴ് ടീമുകളുള്ള ഒരു വനിതാ ഐപിഎൽ നടത്താവുന്നതാണ്.
അതേസമയം, വനിതാ ടി-20 ചലഞ്ച് ഇക്കൊല്ലം നടക്കുമെന്ന് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ടി-20 ചലഞ്ച് ഒഴിവാക്കിയിരുന്നു. എന്നാൽ, ഇക്കൊല്ലം പ്ലേ ഓഫുകളുടെ സമയത്ത് ടി-20 ചലഞ്ച് നടക്കും.
Story Highlights: womens IPL 2023 Sourav Ganguly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here