Advertisement

ആൽവസിന് ഗോളും അസിസ്റ്റും ചുവപ്പ് കാർഡും; അത്‌ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് വിജയം

February 6, 2022
2 minutes Read
barcelona won atletico madrid

ലാ ലിഗയിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരെ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ അത്‌ലറ്റികോ മാഡ്രിഡിനെ കീഴടക്കിയത്. ജോർഡി ആൽബ, ഗാവി, റൊണാൾഡ് അറാജുവോ, ഡാനി ആൽവസ് എന്നിവർ ബാഴ്സലോണക്കായി ഗോളുകൾ നേടിയപ്പോൾ യാനിക് കരാസ്കോ, ലൂയിസ് സുവാരസ് എന്നിവരാണ് അത്‌ലറ്റികോ മാഡ്രിഡിനായി ഗോൾ പട്ടികയിൽ ഇടംപിടിച്ചത്. (barcelona won atletico madrid)

എട്ടാം മിനിട്ടിൽ തന്നെ കരാസ്കോയിലൂടെ ഗോൾ നേടി അത്‌ലറ്റികോ മാഡ്രിഡ് ബാഴ്സയെ ഞെട്ടിച്ചു. ലൂയിസ് സുവാരസിൻ്റെ അസിസ്റ്റിൽ നിന്നായിരുന്നു കരാസ്കോയുടെ ഗോൾ. എന്നാൽ, പിന്നീട് ബാഴ്സലോണയുടെ ആധിപത്യമാണ് കണ്ടത്. ജനുവരി താരക്കൈമാറ്റ ജാലകത്തിൽ വോൾവ്സിൽ നിന്ന് ടീമിലെത്തിയ അഡാമ ട്രയോറ അത്‌ലറ്റികോ മാഡ്രിഡ് പ്രതിരോധത്തെ കീറിമുറിച്ചു. 10ആം മിനിട്ടിൽ ബാഴ്സ സമനില പിടിച്ചു. ജനുവരി താരക്കൈമാറ്റ ജാലകത്തിൽ തന്നെയെത്തിയ മുൻ താരം ഡാനി ആൽവസിൻ്റെ അസിസ്റ്റിൽ നിന്ന് ജോർഡി ആൽബയാണ് ബാഴ്സക്കായി ഗോൾ പട്ടിക തുറന്നത്.

Read Also : ഹാലൻഡ് ബാഴ്സയിലേക്ക് തന്നെ?; കരാർ ധാരണയായെന്ന് റിപ്പോർട്ട്

11 മിനിട്ടുകൾക്ക് ശേഷം ബാഴ്സ വീണ്ടും അത്‌ലറ്റികോ മാഡ്രിഡ് വലതുളച്ചു. ട്രയോറയുടെ അസിസ്റ്റിൽ നിന്ന് ഗാവി നേടിയ ഗോളോടെ ബാഴ്സ കളിയിൽ ആദ്യമായി ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് 2 മിനിട്ടുകൾക്ക് മുൻപ് ബാഴ്സ ലീഡ് ഉയർത്തി. റൊണാൾഡ് അറാജുവോ ആണ് മൂന്നാം ഗോളിൻ്റെ ഉടമ. ജനുവരി താരക്കൈമാറ്റ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നെത്തിയ ഫെറാൻ ടോറസ് ആണ് ഗോളിലേക്കുള്ള വഴി ഒരുക്കിയത്. ആദ്യ പകുതി 3-1 എന്ന സ്കോറിന് ബാഴ്സ അവസാനിപ്പിച്ചു.

രണ്ടാം പകുതിക്ക് അഞ്ച് മിനിട്ട് പ്രായമായപ്പോൾ വീണ്ടും ബാഴ്സ വെടിപൊട്ടിച്ചു. ആൽവസ് ആണ് ബാഴ്സ ഗോൾ പട്ടിക തികച്ചത്. 58ആം മിനിട്ടിൽ മുൻ ബാഴ്സ താരം ലൂയിസ് സുവാരസിലൂടെ അത്‌ലറ്റികോ ഒരു ഗോൾ തിരിച്ചടിച്ചു. 69ആം മിനിട്ടിൽ ചുവപ്പു കാർഡ് കണ്ട് ആൽവസ് പുറത്തേക്ക്. അവസാനത്തെ ഇരുപത് മിനിട്ട് 10 പേരുമായി കളിക്കേണ്ടി വന്നെങ്കിലും ബാഴ്സ പ്രതിരോധം ഉറച്ചുനിന്നു. ജയത്തോടെ 38 പോയിൻ്റുമായി ബാഴ്സ നാലാം സ്ഥാനത്തേക്കുയർന്നു.

Story Highlights: barcelona won atletico madrid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top