പെട്രോള്‍ വണ്ടിയില്‍ ഡീസല്‍ അടിച്ചിട്ടുണ്ടോ…
എന്‍ജിന്‍ നിശ്ചലമാകും. കാരണമിതാണ്

പെട്രോള്‍ വണ്ടിയില്‍ ഡീസല്‍ അടിച്ച് അക്കിടി പറ്റിയിട്ടുള്ള പലരും നമുക്കിടയിലുണ്ട്. ഒരു പരിധിവരെ അതിന് ഉത്തരവാദികള്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരുകൂടിയാണ്. പെട്രോള്‍ വണ്ടിയില്‍ ഡീസല്‍ ഒഴിച്ചാല്‍ പണികിട്ടുമെന്ന് നമുക്കറിയാം. അത്തരത്തില്‍ ഡീസലൊഴിച്ചാല്‍ എന്തുകൊണ്ടാണ് വാഹനം ഓടാത്തത് എന്നതിനെപ്പറ്റി പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. (Petrol Engine)
പെട്രോളിനേക്കാള്‍ സാന്ദ്രത കൂടുതല്‍ ഡീസലിനാണ്. പെട്രോള്‍ തുറന്നുവെച്ചാല്‍ പെട്ടെന്ന് ബാഷ്പീകരിച്ച് പൊങ്ങുന്നത് കാണാം. എന്നാല്‍ ഇത്രയും വേഗം ഡീസലിനുണ്ടാവില്ല. ഈ ബാഷ്പീകരണത്തിന് പെട്രോളിന്റെയും ഡീസലിന്റെയും എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാന തത്വങ്ങളില്‍ വലിയ സ്ഥാനമുണ്ട്. സാധാരണഗതിയില്‍ പെട്രോള്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നത് പെട്ടെന്ന് ബാഷ്പീകരണത്തിന് വിധേയമാകുന്ന പെട്രോളിന്റെ സ്വഭാവത്തെക്കൂടി ആശ്രയിച്ചാണ്.
Read Also : താനൂരില്‍ പെട്രോള്‍ ടാങ്കര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി അപകടം; ആളുകളെ മാറ്റിപാര്‍പ്പിച്ചു
ബാഷ്പീകരിച്ചു പൊങ്ങുന്ന പെട്രോള്‍ ഇന്ധനത്തിലേക്ക് തീപ്പൊരി കടത്തിവിട്ട് കത്തിക്കുകയാണ് പെട്രോള്‍ എന്‍ജിനില്‍ ചെയ്യുന്നത്. ഇന്ധന ടാങ്കില്‍ നിന്ന് ഇന്‍ജക്ടറുകളിലൂടെ ഇന്ധനം എന്‍ജിന്‍ സിലിണ്ടറുകളിലേക്ക് തള്ളിവിടുന്നു. ഇവിടേക്ക് സ്പാര്‍ക്ക് പ്ലഗ്ഗുകളിലൂടെ തീപ്പൊരി പകരുന്നു. കംപ്രസ് ചെയ്ത എയറിന്റെയും ഇന്ധനത്തിന്റെയും ചേരുവയിലേക്ക് തീ പകരുന്നതോടെയാണ് എന്‍ജിന്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.
ഡീസലാണ് പെട്രോളിനു പകരം ഈ എന്‍ജിനിലേക്ക് ചെല്ലുന്നതെങ്കില്‍ സ്പാര്‍ക്ക് പ്ലഗ്ഗില്‍ നിന്ന് എത്ര തീ ചെന്നാലും ഡീസല്‍ കത്തില്ല. കാരണം ബാഷ്പീകരിച്ചു വരുന്ന ഇന്ധനത്തെയാണ് സ്പാര്‍ക്ക് പ്ലഗ്ഗിന് കത്തിക്കാന്‍ കഴിയുക. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയരും. എങ്കില്‍ ഡീസല്‍ എന്‍ജിനില്‍ എങ്ങനെയാണ് ഇന്ധനം കത്തിക്കുക?. ഡീസല്‍ എന്‍ജിനുകളില്‍ വലിയ തോതിലുള്ള കംപ്രഷനിലൂടെ ചൂടാക്കിയ എയറിലേക്ക് ഇന്ധനം കടത്തിവിട്ടാണ് കത്തിക്കുന്നത്.
Story Highlights: Difference between Petrol and Diesel Engine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here