ലത മങ്കേഷ്‌കറുടെ നിര്യാണം: ഗോവയിൽ പ്രധാനമന്ത്രിയുടെ വെർച്വൽ റാലി മാറ്റി

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നടക്കാനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെർച്വൽ റാലി മാറ്റി. സംസ്ഥാനത്തെ പാർട്ടി പരിപാടികളും റദ്ദാക്കിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.തീരുമാനം ലതാ മങ്കേഷ്‌കറുടെ വിയോഗത്തെ തുടർന്നാണ്.
കൂടാതെ ഉത്തർപ്രദേശിൽ ഇന്ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശന ചടങ്ങ് ബിജെപി റദ്ദാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ആഘോഷങ്ങൾ നിർത്തിവയ്ക്കണമെന്ന് കോൺഗ്രസും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ലഖ്‌നൗവിൽ വച്ചായിരുന്നു ബിജെപിയുടെ പ്രകടനപത്രിക പ്രകാശന ചടങ്ങ്.
പരിപാടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് മൗര്യ, ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് എന്നിവർ ലഖ്‌നൗവിലെത്തിയിരുന്നു. എന്നാൽ, ലതാ മങ്കേഷ്‌കറുടെ നിര്യാണത്തെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.
പ്രകടന പത്രിക പ്രകാശനത്തിന്റെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഗായികയ്ക്കുള്ള ആദരമായി രണ്ടുദിവസത്തെ മൗനാചരണം നടത്തുമെന്നും യുപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ചരൺജിത്ത് സിംഗ് ചന്നി കോൺഗ്രസിനെ നയിക്കും. ചന്നി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ലുധിയാനയിലെ വെർച്വൽ റാലിയിലാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം
കൂടാതെ ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെയുള്ള ആഘോഷങ്ങളെല്ലാം ഒഴിവാക്കാൻ കോൺഗ്രസ് നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരുതരത്തിലുമുള്ള ആഘോഷൾ നടത്തരുതെന്നാണ് നിർദേശം.
Story Highlights: narendnaramodi-cancels-goa-elections2022-rally-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here