എയര്‍ ഇന്ത്യയ്ക്ക് ആ പേര് ലഭിച്ചതെങ്ങനെ?; ആദ്യകാലത്തെ രസകരമായ സംഭവങ്ങള്‍ പങ്കുവെച്ച് ടാറ്റ ഗ്രൂപ്പ്

എയര്‍ ഇന്ത്യ വീണ്ടും ഔദ്യോഗികമായി തങ്ങളുടെ കൈയ്യിലെത്തിയതിന് പിന്നാലെ കമ്പനിയുമായി ബന്ധപ്പെട്ട ആദ്യകാല അനുഭവങ്ങള്‍ പങ്കുവെച്ച് ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു പേര് പഭിച്ചതിന് പിന്നിലെ സംഭവങ്ങള്‍ ഉള്‍പ്പെടെ കോര്‍ത്തിണക്കിയാണ് ടാറ്റ ഗ്രൂപ്പിന്റെ വെളിപ്പെടുത്തല്‍. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള കുറച്ചധികം ട്വീറ്റുകള്‍ ടാറ്റ ഗ്രൂപ്പ് പങ്കുവെച്ചതിലൂടെയാണ് എയര്‍ ഇന്ത്യയുടെ ചരിത്രം ഇന്ത്യക്കാര്‍ക്കുമുന്നില്‍ ചുരുള്‍ നിവര്‍ന്നത്.
എയര്‍ലൈന്‍സിനായി ഏത് പേരിടണമെന്ന് ചോദിച്ചുകൊണ്ട് 1946ല്‍ ടാറ്റ ജീവനക്കാര്‍ക്കിടയില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പിന്റെ ഫലമായാണ് എയര്‍ ഇന്ത്യയ്ക്ക് ആ പേര് ലഭിക്കുന്നത്. നാല് ഓപ്ഷണുകളാണ് ടാറ്റ അന്ന് ജീവനക്കാര്‍ക്ക് മുന്നിലേക്ക് നല്‍കിയത്. ഇന്ത്യന്‍ എയര്‍ലൈന്‍സ്, ട്രാന്‍സ് ഇന്ത്യന്‍ എയര്‍ലൈന്‍സ്, പാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിങ്ങനെയായിരുന്നു മറ്റ് മൂന്ന് ഓപ്ഷണുകള്‍. ഭൂരിഭാഗം ജീവനക്കാരും എയര്‍ ഇന്ത്യ എന്ന പേരിനൊപ്പം കൂടിയപ്പോള്‍ കമ്പനി സന്തോഷത്തോടെ ആ പേര് സ്വീകരിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എന്ന പേര് സ്വീകരിച്ചതായി അറിയിക്കുന്ന 1946ലെ ടാറ്റയുടെ പ്രതിമാസ ബുള്ളറ്റിന്‍ കൂടി ചേര്‍ത്തുകൊണ്ടുള്ള മനോഹരമായ ഒരു ട്വീറ്റിലൂടെയാണ് ടാറ്റ ഗ്രൂപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് എയര്‍ ഇന്ത്യ വീണ്ടും ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിലേക്ക് എത്തുന്നത്. 2022 ജനുവരി 27നാണ് എയര്‍ ഇന്ത്യയേയും അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിനേയും ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തീരുമാനമാകുന്നത്. എ ഐ എസ് എ ടി എസിന്റെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. 18000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പിന് സര്‍ക്കാര്‍ എയര്‍ ഇന്ത്യ വിറ്റത്.
Story Highlights: tata group tweet on air india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here